പുനലൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം
text_fieldsതൂക്കുപാലം-ശിവൻകോവിൽ റോഡിൽ ഗുരുമന്ദിരത്തിന് സമീപത്ത് സ്വകാര്യവ്യക്തി നിർമിച്ച താൽക്കാലിക ഷെഡ്
കാറ്റിൽ നിലംപൊത്തിയപ്പോൾ
പുനലൂർ: കനത്ത മഴയിലും ശക്തമായ കാറ്റിലും പുനലൂർ നഗരത്തിൽ വ്യാപകമായ നാശനഷ്ടം. തൂക്കുപാലം-ശിവൻകോവിൽ റോഡിൽ ഗുരുമന്ദിരത്തിന് സമീപത്ത് സ്വകാര്യവ്യക്തി നിർമിച്ച താൽക്കാലിക ഷെഡ് കാറ്റിൽ നിലംപൊത്തി. ആർക്കും പരിക്കില്ല. 1500 അടിയിലധികം വിസ്തൃതിയുള്ള കൂറ്റൻ ഷെഡാണ് പൊളിഞ്ഞുവീണത്. ഷെഡ് എതിർദിശയിലേക്ക് മറിഞ്ഞിരുന്നെങ്കിൽ സമീപത്തെ റേഷൻകട അടക്കം സ്ഥാപനങ്ങൾക്ക് നാശമുണ്ടായേനെ.
നഗരസഭയുടെ നവീകരണം നടക്കുന്ന ഏഴുനില വ്യാപാരസമുച്ചയത്തിന്റെ വശത്ത് സ്ഥാപിച്ചിരുന്ന സ്റ്റീൽ ഷീറ്റുകളും കാറ്റിൽ നിലംപൊത്തി. പട്ടണത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും തകർന്നുവീണു. വൈദ്യുതി കമ്പികളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണവും ചിലയിടങ്ങളിൽ താറുമാറായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.