സഹോദരങ്ങളെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ
text_fieldsവിഷ്ണു രാജ്
പുനലൂർ: സഹോദരങ്ങളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പുന്നലയിലുള്ള ഒമ്പതംഗ സംഘത്തിലെ ഒരാൾ പിടിയിൽ. പുന്നല ചെമ്രാമൺ ഇന്ദുരാജ് ഭവനിൽ വിഷ്ണു രാജിനെ (24) ആണ് പുനലൂർ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാർച്ച് 12 ന് അലിമുക്കിൽ വിഷ്ണു രാജിൻറ നേതൃത്വത്തിൽ ഉള്ള സംഘം അലിമുക്ക് സന്തോഷ് ഭവനിൽ സരുൺ, സഹോദരൻ എന്നിവരെ ക്രിക്കറ്റ് ബാറ്റ്, സോഡാക്കുപ്പി എന്നിവ കൊണ്ട് ആക്രമിച്ചത്.
ക്രിക്കറ്റ് ബാറ്റ് കൊണ്ട് വരുണിന്റെ ഇടത് കൈ അടിച്ചൊടിച്ചു. സോഡാക്കുപ്പി കൊണ്ട് തല അടിച്ചു പൊട്ടിച്ചു. സംഭവത്തിന് ശേഷം സംഘം ഒളിവിൽ പോയി. വിഷ്ണു രാജ് തഴവയിൽ ചതുപ്പിന് മധ്യേ ഒരു കുടിലിൽ ഒളിച്ചു കഴിയുകയായിരുന്നു. എസ്.ഐ സംഘവും ഇവിടെത്തി പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.