ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമം
text_fieldsശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് ഇല്ലെന്ന് രേഖപ്പെടുത്തിയ ബോർഡ്
ശാസ്താംകോട്ട: നൂറുകണക്കിന് ആളുകൾ നിത്യവും ചികിത്സതേടുന്ന ശസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്നില്ലെന്ന് പരാതി. ജീവിതശൈലി രോഗങ്ങൾക്കടക്കമുള്ള അത്യാവശ്യ മരുന്നുകളാണ് ഇല്ലാത്തത്. ഫാർമസിയുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിൽ 35ഓളം അവശ്യമരുന്നുകൾ ഇല്ലെന്ന് ജീവനക്കാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത് പ്രഹസനമായി മാറി.
മരുന്നുകളെല്ലാം പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതിനാൽ സാധാരണക്കാരായ രോഗികൾ വലയുകയാണ്. ഏതാനും ദിവസമായി ഇതാണ് അവസ്ഥ. ആരോഗ്യ വകുപ്പ് വിതരണം ചെയ്യുന്ന മരുന്നുകളോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പണം അടച്ച് ലഭ്യമാക്കുന്ന മരുന്നുകളും വരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അടിയന്തരമായി മരുന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.