ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ദാരിദ്ര്യ ലഘൂകരണത്തിന് പ്രാധാന്യം
text_fieldsശാസ്താംകോട്ട: ദാരിദ്ര്യ ലഘൂകരണത്തിന് പ്രാധാന്യം നൽകി 2025-26 സാമ്പത്തിക വർഷത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി അവതരിപ്പിച്ചു. പൊതുജനാരോഗ്യം, പട്ടികജാതി ക്ഷേമം, ഭവന നിർമാണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകിയുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. വരവ്: 25,21,87,328 രൂപ വരവും 25,08,87,328 ചിലവും 13,00,000 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവന നിർമാണ മേഖലയിൽ 15.95 കോടിയും പൊതുജന ആരോഗ്യ മേഖലയിൽ 1.96 കോടിയും പട്ടികജാതി ക്ഷേമത്തിന് 1.3 കോടിയും സാമൂഹികക്ഷേമ മേഖലയിൽ 1.18 കോടിയും വകയിരുത്തിയിട്ടുണ്ട്.
കൃഷി, പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസം, യുവജന ക്ഷേമം, കലാസംസ്കാരികം, കുടിവെള്ളവും ശുചിത്വവും തുടങ്ങിയ മേഖലകൾക്ക് പുറമെ തൊഴിലും തൊഴിൽ സൗകര്യങ്ങളും ഒരുക്കൽ, പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതാശ്വാസം, മണ്ണ് ജല സംരക്ഷണം, ക്ഷീരവികസനം, മൃഗ സംരക്ഷണം, ഗ്രാമ വികസനത്തിനുള്ള പ്രത്യേക പരിപാടികൾ, പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ, ചെറുകിട ഗ്രാമീണ വ്യവസായം എന്നീ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്, വർഗീസ് തരകൻ, എസ്.കെ. ശ്രീജ, കെ. വത്സലകുമാരി, ആർ. ഗീത, ഡോ.സി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. രതീഷ്, എസ്. ഷീജ, കെ. സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻസാർ ഷാഫി, പി. ഗീതാകുമാരി, എൻ. പങ്കജാക്ഷൻ, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, രാജി രാമചന്ദ്രൻ, എസ്. ശശികല, ലത രവി, ആർ. രാജി, സെക്രട്ടറി കെ. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.