Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightറോഡിലെ കുഴികൾക്ക്...

റോഡിലെ കുഴികൾക്ക് താൽക്കാലിക പരിഹാരം

text_fields
bookmark_border
റോഡിലെ കുഴികൾക്ക് താൽക്കാലിക പരിഹാരം
cancel
camera_alt

കാ​രാ​ളി​മു​ക്കി​ൽ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച നി​ല​യി​ൽ

ശാ​സ്താം​കോ​ട്ട: ച​വ​റ-​ശാ​സ്താം​കോ​ട്ട പ്ര​ധാ​ന പാ​ത​യി​ൽ കാ​രാ​ളി​മു​ക്കി​നും തോ​പ്പി​ൽ​മു​ക്കി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം. വ്യാ​ഴാ​ഴ്ച വ​ലി​യ കു​ഴി​ക​ളി​ൽ ക്വാ​റി വേ​സ്റ്റും ടാ​ർ മി​ശ്രി​ത​വും ഇ​ട്ട് അ​ട​ച്ചു. കാ​രാ​ളി​മു​ക്കി​നും തോ​പ്പി​ൽ മു​ക്കി​നും ഇ​ട​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളെ സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും പി.​ഡ​ബ്ലൂ. ഡി ​അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​രാ​ളി​മു​ക്കി​നും തോ​പ്പി​ൽ​മു​ക്കി​നും ഇ​ട​യി​ലു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നൂ​റ് ക​ണ​ക്കി​ന് കു​ഴി​ക​ളാ​ണ് റോ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewspotholesTemporary solution
News Summary - Temporary solution to potholes on the road
Next Story