Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ​‘ക്കൊ​ല്ലം’...

ഇ​‘ക്കൊ​ല്ലം’ ത​ക​ർ​ത്തോണം

text_fields
bookmark_border
ഇ​‘ക്കൊ​ല്ലം’ ത​ക​ർ​ത്തോണം
cancel
camera_alt

ബി​ഷ​പ്പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മാ​വേ​ലി​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

പു​ന​ലൂ​ർ: ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം കേ​ര​ള​ത്തി​ലേ​ക്ക് വി​ൽ​പ്പ​ന കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​ര്യ​ങ്കാ​വി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്റെ സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ര്യ​ങ്കാ​വ് പ​ഴ​യ ചെ​ക്ക്പോ​സ്റ്റി​ന് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റ് മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റി​ങ് ലാ​ബി​ന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​ശ​യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം അ​ന​ലി​റ്റി​ക്ക​ൾ ലാ​ബി​ന്റെ സേ​വ​നം തേ​ടു​ന്ന​താ​ണ്. കൂ​ടാ​തെ പാ​ലും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ സ്ഥി​രം പ​രി​ശോ​ധ​ന കേ​ന്ദ്ര​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഓ​ണ​വി​പ​ണി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഒ​ട്ടു​മി​ക്ക സാ​ധ​ന​ങ്ങ​ളും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന സ്ഥി​തി​ക്ക് ഇ​നി​യു​ള്ള പ​രി​ശോ​ധ​ന എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ അ​ഞ്ച് സ്ക്വാ​ഡു​ക​ൾ

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ൽ അ​ഞ്ച് സ്ക്വോ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ 27ന് ​ആ​രം​ഭി​ച്ച സ്ക്വോ​ഡ് നാ​ളി​തു​വ​രെ 576 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 89 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഗു​രു​ത​ര​മാ​യ ന്യൂ​ന​ത ക​ണ്ടെ​ത്തി​യ 34 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ അ​ട​യ്ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​പ്പി​ച്ചു.

വൃ​ത്തി​ഹീ​ന​മാ​യും ഭ​ക്ഷൃ സു​ര​ക്ഷ നി​യ​മം പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തി​നും ന​ട​പ​ടി ആ​രം​ഭി​ച്ചു. ഓ​ണം സ്പെ​ഷൃ​ൽ സ്ക്വാ​ഡ് 324 സാം​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ, നെ​യ്, പാ​ൽ, ശ​ർ​ക്ക​ര, പ​യ​ർ വ​ർ​ഗ്ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര, പ​പ്പ​ടം, പാ​യ​സ​ക്കൂ​ട്ടു​ക​ൾ, ചി​പ്സ്, മു​ത​ലാ​യ​വ​യാ​ണ് കൂ​ടു​ത​ൽ ശേ​ഖ​രി​ച്ച് ലാ​ബ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. റി​പ്പോ​ർ​ട്ട് വ​രു​ന്ന മു​റ​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് അ​സി​സ്റ്റ​ൻ​റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 1800 425 11 25 എ​ന്ന ന​മ്പ​രി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓണം സൗഹൃദ മീറ്റ്

കൊ​ല്ലം: കൊ​ല്ലം ഇ​സ്‌​ലാ​മി​യ കോ​ളേ​ജി​ൽ ഓ​ണം സൗ​ഹൃ​ദ മീ​റ്റും വി​വി​ധ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ വേ​ണു​ഗോ​പാ​ൽ, കോ​ളേ​ജ് പ്ര​തി​നി​ധി സ​ൽ​മാ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ൽ​ഹാ​ഫി​ദ് കെ.​എ. സ​ഫീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ത​ൻ​സീ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റാ​ഫി വ​ടു​ത​ല സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ പ്ര​സ​ന്ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷി​ബി​ലി, ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തേവലക്കര ഈസ്റ്റ് എൽ.പി സ്കൂളിൽ കരടി ഇറങ്ങി

ശാ​സ്താം കോ​ട്ട: ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന് ജി.​എ​ൽ.​പി.​എ​സ് തേ​വ​ല​ക്ക​ര ഈ​സ്റ്റി​ൽ ക​ര​ടി​ക​ളി അ​ര​ങ്ങേ​റി. അ​രി​ന​ല്ലൂ​ർ ക​ര​ടി​ക​ളി സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വാ​ർ​ഡ് മെ​മ്പ​ർ വ​ർ​ഗീ​സ് ത​ര​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​ക്കാ​ല​ത്തെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ താ​ള​വും തു​ടി​യും കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ക​ര​ടി​ക​ളി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ട​നെ​ഞ്ചി​ൽ പെ​രു​മ്പ​റ തീ​ർ​ക്കു​ന്ന താ​ള​ത്തി​നൊ​ത്ത് പു​ല്ലു​കൊ​ണ്ടു​ള്ള വേ​ഷ​മ​ണി​ഞ്ഞ ക​ര​ടി​ക​ൾ ചു​വ​ടു​വെ​ച്ച​പ്പോ​ൾ സ്കൂ​ൾ അ​ങ്ക​ണം ആ​വേ​ശ​ത്തി​ലാ​യി. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ക​ര​ടി​ക​ളി​യു​ടെ ചു​വ​ടു​ക​ൾ കൗ​തു​ക​ത്തോ​ടെ​യും ആ​ഹ്ലാ​ദ​ത്തോ​ടെ​യും ആ​സ്വ​ദി​ച്ചു.

പി.​ടി.​എ പ്ര​സി​ഡ​ന്റ് സ​രോ​ജാ​ക്ഷ​ൻ, ഹെ​ഡ്മി​സ്ട്ര​സ് റ​ഫീ​ന എ​സ്., കാ​ട്ടു​വി​ള ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, അ​രു​ണ്കു​മാ​ർ, ശ​ശി​ക​ല, രാ​ജ്ലാ​ൽ തോ​ട്ടു​വാ​ൽ, ജ്യോ​തി​ഷ് ക​ണ്ണ​ൻ, കീ​ർ​ത്ത​ന, ഷി​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോവൂരിൽ ഞായറാഴ്ച കരടികളിറങ്ങും

ശാ​സ്‌​താം​കോ​ട്ട: ഓ​ണ വ​ര​വ​റി​യി​ച്ച് കോ​വൂ​ർ തോ​പ്പി​ൽ​മു​ക്ക് ഗ്ര​ന്ഥ​ശാ​ല​ക്ക് സ​മീ​പം ഞാ​യ​റാ​ഴ്ച ക​ര​ടി​ക​ൾ ഇ​റ​ങ്ങും. കോ​വൂ​ർ ദി ​കേ​ര​ള​ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ര​ടി​ക​ളി മ​ത്സ​ര​മാ​ണ് നാ​ടി​ന് ആ​വേ​ശം പ​ക​ർ​ന്ന് 23ന് ​ന​ട​ക്കു​ന്ന​ത്. വൈ​കി​ട്ട് 6.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​ര​ടി​ക​ളി മ​ത്സ​രം രാ​ത്രി 10ഓ​ടെ സ​മാ​പി​ക്കും. മി​ക​ച്ച ടീ​മി​ന് 7000 രൂ​പ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും മി​ക​ച്ച പാ​ട്ടു​പാ​ടു​ന്ന ടീ​മി​ന് 7000 രൂ​പ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും മി​ക​ച്ച വേ​ഷം ധ​രി​ക്കു​ന്ന ടീ​മി​ന് 7000 രൂ​പ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും മി​ക​ച്ച ക​ര​ടി വേ​ഷ​ത്തി​നും മി​ക​ച്ച വേ​ട്ട​ക്കാ​ര​നും 1000 രൂ​പ വീ​ത​വും ക്യാ​ഷ് പ്രൈ​സും ന​ൽ​കും. നാ​ട്ടു പെ​രു​മ​യു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ല് മു​ത​ൽ ക​യ​ർ പി​രി മ​ത്സ​ര​വും ഓ​ല മെ​ട​യ​ൽ മ​ത്സ​വും ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ഓ​ണാ​ഘോ​ഷം ഉ​ല്ലാ​സ് കോ​വൂ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ര​ജ​നി സു​നി​ൽ മു​ഖ്യാ​തി​ഥി​യാ​കും. തു​ട​ർ​ന്ന് നാ​ട​ൻ പാ​ട്ടും തി​രു​വാ​തി​ര ക​ളി മ​ത്സ​ര​വും ന​ട​ക്കും.

ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി

ഓ​ച്ചി​റ: ക്ലാ​പ്പ​ന പ്രി​യ​ദ​ർ​ശി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കാ​യി സ​മാ​ഹ​രി​ച്ച ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ‘ഓ​ണ​ത്തി​നൊ​രു കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി​യി​ൽ ത​യാ​റാ​ക്കി​യ കി​റ്റു​ക​ൾ വ​ള്ളി​ക്കാ​വ് എ​ഫ്.​എ​ച്ച്.​സി​യി​ൽ സി.​ആ​ർ മ​ഹേ​ഷ് എം.​എ​ൽ.​എ കൈ​മാ​റി.

​ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്റ് എ​സ്.​എം ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​സ്.​എം ഇ​റാ​ൻ​ഷാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ബി​ൻ​ഷാ, സെ​ക്ര​ട്ട​റി കെ.​ആ​ർ.​വ​ത്സ​ൻ, സ​ത്യ​ൻ വൈ​ഷ്ണോ​ദ​യം, വ​ര​വി​ള ഹു​സൈ​ൻ, ശ്യാം ​കു​മാ​ർ, അ​ഭി​ലാ​ഷ് വാ​ലു​ത​റ, എം.​പി സു​രേ​ഷ് ബാ​ബു, എ​സ്. ഷി​ഗു, അ​നു അ​ശോ​ക്, ലൈ​ബ്ര​റേ​റി​യ​ൻ എ​സ്. ഗി​രി​ജ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യൂനിഫോം നൽകി

​ക​രു​നാ​ഗ​പ്പ​ള്ളി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​യി​ര​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി​യാ​യി യൂ​നി​ഫോം വി​ത​ര​ണം ചെ​യ്തു. കെ.​സി വേ​ണു​ഗോ​പാ​ൽ എം.​പി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി.​ആ​ർ മ​ഹേ​ഷ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കെ.​സി വേ​ണു​ഗോ​പാ​ൽ എം.​പി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി.​ആ​ർ മ​ഹേ​ഷ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ജ​ങ്ഷ​നു​ക​ളി​ലെ​യും ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ നേ​രി​ട്ടെ​ത്തി എം.​എ​ൽ.​എ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി കൈ​മാ​റു​ക​യും ഓ​ണാ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്യും. ​ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്ഡ​ല​ത്തി​ലെ 1,500-ഓ​ളം വ​രു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് ഓ​ണ​ക്കോ​ടി​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsonamKollam
News Summary - This 'year' is a disaster
Next Story