എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് ഓട്ടോ ഡ്രൈവർമാർ എക്സൈസ് പിടിയിൽ. കൊല്ലം എസ്.എം.പി പാലസിൽ സമീപം പുതുവൽപുരയിടം വീട്ടിൽ അനു (31), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധി നഗറിൽ അൻസാരി(38) എന്നീ ഓട്ടോ ഡ്രൈവർമാർ ആണ് കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപത്ത് നിന്ന് പിടിയിലായത്.
വിപണിയിൽ 50,000 രൂപ വിലവരുന്ന 14 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമാണ് ഇവരിൽനിന്ന് പിടികൂടിയത്. ഓണക്കാലത്തെ രാസലഹരി വരവും ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എക്സൈസ് കമീഷണർ പ്രഖ്യാപിച്ച സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ എം.ഡി.എം.എ കൊണ്ടുവന്നു കൊല്ലത്ത് ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കുന്നവരെ റേഞ്ച് ഓഫീസിലെ ഷാഡോ ഉദ്യോഗസ്ഥർ മാസങ്ങൾ ആയി നിരീക്ഷിച്ചു നടത്തിയ രഹസ്യ നീക്കത്തിൽ ആണ് പ്രതികൾ കുടുങ്ങിയത്. എക്സൈസ് പരിശോധനയിൽ അസി. എക്സൈസ് ഇൻപെക്ടർ അനിൽ കുമാർ,പ്രിവന്റീവ് ഓഫീസർ ടി.ആർ. ജ്യോതി, എസ്.അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.