Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക പാലിയേറ്റിവ് ദിനം; യേശുദാസിന്‍റേത്​ സേവനത്തിന്‍റെ അദ്വിതീയ മാതൃക

text_fields
bookmark_border
ലോക പാലിയേറ്റിവ് ദിനം; യേശുദാസിന്‍റേത്​ സേവനത്തിന്‍റെ അദ്വിതീയ മാതൃക
cancel

ഇ​ര​വി​പു​രം : ഭൂ​ത​ക്ക​ണ്ണാ​ടി​യി​ലൂ​ടെ​യു​ള്ള യേ​ശു​ദാ​സ​ന്റെ നോ​ട്ടം മാ​റി​യാ​ൽ ആ​തു​ര​സേ​വ​ന​ത്തി​ന്റെ ആ​രും കാ​ണാ​ത്ത കാ​ഴ്ച​ക​ൾ തെ​ളി​യും. 65 വ​യ​സ്സി​ലും കി​ട​പ്പു​രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ൽ ക​ണ്ണും മ​ന​സ്സും അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. കി​ട​പ്പു​രോ​ഗി​ക​ളെ തേ​ടി​യു​ള്ള യേ​ശു​ദാ​സ് റൊ​സാ​രി​യോ​യു​ടെ യാ​ത്ര​ക്ക് കാ​ൽ നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ണ്ട്. ഇ​ര​വി​പു​രം വ​ഞ്ചി​കോ​വി​ൽ ജം​ഗ്ഷ​നി​ലെ ക​ട​യി​ൽ വാ​ച്ച് റി​പ്പ​യ​റാ​ണ് ഇ​ദ്ദേ​ഹം.

2006ലെ ​സു​നാ​മി തി​ര​മാ​ല​ക​ളു​ടെ സം​ഹാ​ര താ​ണ്ഡ​വ​മാ​ണ് ഭൂ​ത​ക്ക​ണ്ണാ​ടി​യു​ടെ കാ​ഴ്ച​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് സേ​വ​ന​ത്തി​ന്‍റെ പാ​ത തു​റ​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ സേ​വ​ന​ത്തി​നി​ടെ നി​ര​വ​ധി പേ​രെ ദു​രി​ത​ക്കി​ട​ക്ക​യി​ൽ നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​രാ​ൻ ഇ​ദ്ദേ​ഹ​ത്തി​നാ​യി. വാ​ച്ച് റി​പ്പ​യ​ർ ക​ട​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പ​രി​ച​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​ത്. സ​ദാ​സ​മ​യ​വും ഒ​രു തോ​ൾ സ​ഞ്ചി​യും തൂ​ക്കി​ന​ട​ക്കു​ന്ന യേ​ശു​ദാ​സി​ന്‍റെ സ​ഞ്ചി​യി​ൽ മു ​ഴു​വ​ൻ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളു​മാ​ണ്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കി​ട​പ്പു​രോ​ഗി​ക​ൾ എ​വി​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞാ​ലും യേ​ശു ദാ​സ് അ​വി​ടെ​യെ​ത്തി പ​രി​ച​ര​ണം ന​ൽ​കും.

പ​ല​രും പ​ണം നീ​ട്ടാ​റു​ണ്ടെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ നി​ര​സി​ക്കു​ക​യാ​ണ് പ​തി​വ്. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ജെ​റി​യാ​ട്രി​ക് വാ​ർ​ഡി​ലെ സേ​വ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. സു​നാ​മി കാ​ല​ത്ത് കോ​ഴി​ക്കോ​ട്ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​നി​ലും മ​ല​പ്പു​റ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലും, പാ​ലി​യം ഇ​ന്ത്യ​യി​ലും ഇ​ദ്ദേ​ഹം സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. കു​ണ്ട​റ മാ​യം​കോ​ട്ടെ വീ​ട്ടി​ൽ നി​ന്ന് രാ​വി​ലെ ഇ​റ​ങ്ങി​യാ​ൽ നി​ര​വ​ധി കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​നം ന​ൽ​കി​യ ശേ​ഷ​മാ​കും ക​ട​യി​ലെ​ത്തു​ക. സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​നാ​യി ആ​രെ​ങ്കി​ലും തി​ര​ക്കി വ​രാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ലെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ര​വി​പു​രം ക​ന്നി​മ്മേ​ൽ ന​ഗ​ർ ഏ​ലി​യാ​സ് വി​ല്ല​യി​ൽ ആ​ർ​മി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ ആ​ന്‍റെ​ണി റൊ​സാ​രി​യോ​യു​ടെ മ​ക​നാ​ണ് യേ​ശു​ദാ​സ്. ഇ​രു​പ​തു വ​ർ​ഷ​മാ​യി നു​റു​ക​ണ​ക്കി​ന് ദു​രി​ത​ബാ​ധി​ത​രു​ടെ താ​ങ്ങും ത​ണ​ലു​മാ​ണ് യേ​ശു​ദാ​സ് . സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ ക്ക് 9846836551 ​എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Palliative Care Day Yesudas's unique example of service
Next Story