Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവാൻഷി ഓർമശക്തിയുടെ രാജ്ഞി; റെക്കോഡുകളുടെയും

text_fields
bookmark_border
ദേവാൻഷി ഓർമശക്തിയുടെ രാജ്ഞി; റെക്കോഡുകളുടെയും
cancel
camera_alt

പുരസ്കാരങളുമായി ദേവാൻഷി

പൊൻകുന്നം: ഏഴ് വയസ്സുകാരി ദേവാൻഷി എസ്.കൃഷ്ണ പഠിക്കുന്നത് രണ്ടാം ക്ലാസിൽ. അതൊന്നും ഓർമശക്തിയുടെ അളവുകോലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അവൾ. 2.38 മിനിറ്റുകൊണ്ട് 203 രാജ്യങ്ങളുടെ പേരും അവയുടെ തലസ്ഥാനങ്ങളും ജലപ്രവാഹം പോലെയാണ് ദേ വാൻഷിയുടെ നാവിലേക്കെത്തുന്നത്. ആയിരക്കണക്കിന് പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും ഇതേപോലെ ഹൃദിസ്ഥം.

ഈ കൊച്ചു മിടുക്കി ഇതിനോടകം കരസ്ഥമാക്കിയത് ദേശീയ തലത്തിലുളളതടക്കം നിരവധി പുരസ്കാരങ്ങൾ. കലാം ബുക്ക് ഓഫ് വേൾഡ് റെക്കാർഡ്, യു.എസ്.എ ബുക്ക് ഓഫ് വേൾഡ് റെക്കാർഡ്, ഓറിയന്റൽ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, നാഷണൽ ബുക്ക് ഓഫ് റെക്കാർഡ്സ്, ഇന്റർനാഷണൽ കിഡ്‌സ് ഐക്കോൺ അവാർഡ്, നേതാജി സ്മൃതി പുരസ്കാർ, ജവഹർ ലാൽ നെഹ്റു സ്മൃതി പുരസ്കാർ, രാഷ്ടീയ ബാല വികാസ് പുരസ്കാർ, പണ്ഡിറ്റ് നെഹ്റു ഫ്യൂച്ചർ ഇന്ത്യ വിഷൻ അവാർഡ്, കേരള .ബുക്ക് ഓഫ് റിക്കാർഡ് എന്നിവ ഇതിനോടകം നേടി.

ഇളങ്ങുളം മാധവത്തിൽ ദീപു കൃഷ്ണയുടെയും എൻ.ആർ.ശിൽപയുടെയും മൂന്നുമക്കളിൽ ഇളയ കുട്ടിയാണ് ദേവാൻഷി. പുതിയ അധ്യയന വർഷത്തിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിൽ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഓർമയുടെ മികവിന് അടുത്തിടെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ ഓൺലൈനായി പങ്കെടുത്ത് റെക്കോഡുകളും ദേവാൻഷി നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന നന്ദന എസ്.കൃഷ്ണയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശിവാനി എസ്.കൃഷ്ണയുമാണ് സഹോദരങ്ങൾ. അച്ഛൻ ദീപു കെട്ടിട നിർമാണ മേഖലയിലാണ് ജോലിചെയ്യുന്നത്.

അമ്മ ശിൽപ. ചേച്ചിമാരെ അമ്മ പഠിപ്പിക്കുന്നതുകേട്ട് രണ്ടരവയസ്സുമുതൽ ദേവാൻഷി അവരുടെ പാഠഭാഗങ്ങൾ മനപ്പാഠമാക്കി പറഞ്ഞു തുടങ്ങിയപ്പോഴാണ് ഈ കഴിവ് വീട്ടുകാർ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് അമ്മ ശിൽപ, ദേവാൻഷിയെ ഓർമ വർധിക്കുംവിധത്തിൽ പല വിജ്ഞാനശകലങ്ങളും പഠിപ്പിച്ചു. അതെല്ലാം നിമിഷനേരംകൊണ്ട് കാണാതെ പറയാൻ ശീലിച്ചു. അങ്ങനെയാണ് കുറഞ്ഞ സമയം കൊണ്ട് രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും പറയാൻ കഴിവു നേടിയത്. ഇന്ത്യയുടെ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ എന്നിവരുടെയെല്ലാം പേര്, അവർ സ്ഥാനമേറ്റ.വർഷങൾ ക്രമത്തിൽ തെറ്റാതെ പറയും. ഇന്ത്യൻ സം സ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ലസ്ഥാനങ്ങളും ഹൃദിസ്ഥമാണ്. ബ്രസീൽ മുതൽ ഇന്ത്യവരെ ക്രമത്തിലാണ് രാജ്യ സ്ഥാനങ്ങൾ ദേവാൻഷിയുടെ നാവിൽനിന്ന് ഒഴുകിയെത്തുന്നത്. നാട്ടിലെ താരമായ ഈ കൊച്ചുമിടുക്കിയെ നിരവധി സംഘടനകൾ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലെത്തുവാനുളള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Devanshi is the queen of memory; and of records
Next Story