Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightകെ.എസ്.ഇ.ബി ഡംപിങ്...

കെ.എസ്.ഇ.ബി ഡംപിങ് യാർഡിൽ വൻ തീപിടിത്തം

text_fields
bookmark_border
കെ.എസ്.ഇ.ബി ഡംപിങ് യാർഡിൽ വൻ തീപിടിത്തം
cancel
Listen to this Article

ഏറ്റുമാനൂർ: കോടതിക്ക് സമീപമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ ഡംപിങ് യാർഡിൽ വൻ തീപിടിത്തം. കാടും പടർപ്പും നിറഞ്ഞ പ്രദേശത്ത് ആളിപ്പടർന്ന തീയിൽ കെ.എസ്.ഇ.ബിയുടെ നിരവധി തടി പോസ്റ്റുകൾ കത്തിനശിച്ചു. കോട്ടയത്ത് നിന്നെത്തിയ അഗ്നിരക്ഷാസേന യൂനിറ്റ് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഏറ്റുമാനൂർ സ്വദേശി അഡ്വ. പ്രശാന്ത് രാജൻ ഉടൻ തന്നെ കോട്ടയം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വലിയ അപകടം ഒഴിവാക്കി. ഏറ്റുമാനൂരിൽ ഫയർ സ്റ്റേഷൻ നിർമിക്കാനായി നിർദേശിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsettumanoorfire breaks
News Summary - Major fire breaks out at KSEB dumping yard
Next Story