കാഞ്ഞിരപ്പള്ളിയിൽ കെ.എഫ്.സി ഔട്ട് ലെറ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
text_fieldsകാഞ്ഞിരപ്പള്ളി കുറുക്കു റോഡിന് സമീപത്തെ കെ.എഫ്.സിയുടെ ഔട്ട് ലെറ്റിന് തീപിടിച്ചപ്പോൾ
കാഞ്ഞിരപ്പള്ളി: ദേശീയപാതയുടെ സമീപം കുന്നുംഭാഗം കുറുക്ക് റോഡിന് സമീപം പ്രവർത്തിക്കുന്ന കെ.എഫ്.സിയുടെ കാഞ്ഞിരപ്പള്ളി ഔട്ട് ലെറ്റിന് തീപിടിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ടലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോറിന് ആണ് തീപിടിച്ചത്.
വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന കാഞ്ഞിരപ്പള്ളി യൂനിറ്റിന്റെ ഏറെ നേരത്തെ പരിശ്രമത്തിൽ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാഞ്ഞിരപ്പള്ളി അഗ്നിശമനസേന യൂനിറ്റിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ.കെ. സുരേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ നൗഫൽ, കുര്യാക്കോസ്, ഫയർമാൻമാരായ സുമേഷ്, അക്ഷയ്, ജിജു, ശരത് ചന്ദ്രൻ, ജോയിസ്, അനിൽ, ഡ്രൈവർ ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

