Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡരികിൽ നിന്ന്...

റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയത് ലക്ഷങ്ങൾ; പണം ഉടൻ പൊലീസിനെ ഏൽപിച്ച് കോട്ടയം സ്വദേശി

text_fields
bookmark_border
റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയത് ലക്ഷങ്ങൾ; പണം ഉടൻ പൊലീസിനെ ഏൽപിച്ച് കോട്ടയം സ്വദേശി
cancel

കോട്ടയം: റോഡരികിൽ നിന്നു കളഞ്ഞുകിട്ടിയ ആറു ലക്ഷം രൂപയടങ്ങിയ കവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് വാകത്താനം സ്വദേശി. നാലുന്നാക്കൽ മുറിക്കാട്ടുപറമ്പ് ബിനോ ജോൺ (48) ആണ് ലക്ഷങ്ങളടങ്ങിയ കവർ പൊലീസിനു കൈമാറിയത്.

സമീപവാസിയുടെ മരണാനന്തരചടങ്ങിനായി ഞായറാഴ്ച മീനടത്തേക്കു പോകുന്നതിനിടെയാണ് പണമടങ്ങിയ പൊതി റോഡിൽ നിന്നു ലഭിച്ചത്. തുടർന്നു പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി. പാമ്പാടി'പഞ്ചായത്തംഗം ഷിബു കുഴിയിടി ത്തറ, കെ.എസ്.പ്രതീഷ്, ബിജോഷ് ജോൺ, ബാബാസ് പാമ്പാടി എന്നിവരുടെ സാന്നിധ്യത്തിൽ എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിനു കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKottayamLatest News
News Summary - Kottayam native hands over stolen money to police
Next Story