Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ല വികസന സമിതി യോഗം; തെരുവുനായ് ശല്യം: തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ഉടൻ ചേരും

text_fields
bookmark_border
ദേശീയപാത അതിർത്തി നിർണയം രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും
ജില്ല വികസന സമിതി യോഗം; തെരുവുനായ് ശല്യം: തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ഉടൻ ചേരും
cancel

കോട്ടയം: തെരുവുനായ് ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ല കലക്ടർ ചേതൻകുമാർ മീണ ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില്‍ തെരുവുനായ് ശല്യം വര്‍ധിച്ചത് ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മെഡിക്കൽ കോളജില്‍ സന്ദർശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ മാലിന്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരത്തിന് കമ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള സാധ്യതകൾ പരിശോധിക്കും.

ദേശീയപാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട സർവേയുടെ ഭാഗമായി അതിർത്തി നിർണയിക്കുന്നത് രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്ന് ദേശീയപാത അധികൃതർ യോഗത്തില്‍ ഫ്രാൻസിസ് ജോർജ് എം.പിയെ അറിയിച്ചു. എം.പി ലാഡ്സ് പ്രവൃത്തികളുടെ നിർവഹണം കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് എം.പി നിര്‍ദേശിച്ചു. കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവിസുകളിൽ ചിലത് മെഡിക്കൽ കോളജ് വഴിയും കോട്ടയം റെയിൽവേ സ്റ്റേഷന് മുന്നിലൂടെയും തിരിച്ചുവിടുന്നതിന് നടപടി വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് റോണി കെ. ബേബി എം.എൽ.എ. ആവശ്യപ്പെട്ടു. കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചിറക്കൽ-പാറക്കടവ് പാലത്തിന്‍റെ പില്ലർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണം. കാഞ്ഞിരപ്പള്ളി ഗവ. ജനറൽ ആശുപത്രിയിലെ നഴ്‌സുമാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയും ആവശ്യപ്പെട്ടു.

വൈക്കം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച കലക്ടറേറ്റിൽ പ്രത്യേക യോഗം ചേരും. വൈക്കം-വിച്ചൂർ റോഡിന്‍റെ വികസനത്തിന്‍റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് കെ. ബിനിമോൻ എം.എൽ.എ ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ സേവനങ്ങൾക്കായി ഇ-പോസ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ പരിശോധിച്ചുവരുകയാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിങ് സെന്‍ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.

അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളജിന്‍റെ സ്കീമുകളിൽനിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഏറ്റുമാനൂർ മത്സ്യമാർക്കറ്റിന്‍റെ നവീകരണത്തിനായി പുതിയ പദ്ധതി സമർപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ല കലക്ടർ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് സോളി ആന്‍റണി, ജില്ല പ്ലാനിങ് ഓഫിസർ പി.എ. അമാനത്ത്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പ്രതിനിധി മോഹൻ കെ. നായർ, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അ​യ്മ​നം പ​രി​പ്പി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം

അ​യ്മ​നം: അ​യ്മ​നം പ​രി​പ്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വ​യ​സ്സു​കാ​രി​യെ​യും കി​ട​പ്പു​രോ​ഗി​യാ​യ 90കാ​രി​യെ​യും വീ​ടി​നു​ള്ളി​ൽ ക​യ​റി തെ​രു​വു​നാ​യ് ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ പ​രി​പ്പ് പ്ര​ദേ​ശ​ത്തെ 19ാം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യ ര​ഞ്ജി​ത്തി​ന്‍റെ ര​ണ്ട​ര വ​യ​സ്സു​ള്ള മ​ക​ൾ, അ​യ​ൽ​വാ​സി നാ​രാ​യ​ണി (90) എ​ന്നി​വ​ർ​ക്കാ​ണ്‌ നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും ഓ​ടി​പ്പോ​യ നാ​യ് നാ​രാ​യ​ണി​യെ വീ​ടി​നു​ള്ളി​ൽ മു​റി​ക്ക​ക​ത്ത് ക​യ​റി ക​ടി​ച്ചു.

പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്ന് രോ​ഗ​ങ്ങ​ളാ​ൽ നാ​രാ​യ​ണി ക​ട്ടി​ലി​ൽ കി​ട​പ്പി​ലാ​ണ്. ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് കു​ത്തി​വെ​പ്പ് എ​ടു​ത്തു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യാ​യ യു​വ​തി​ക്കൊ​പ്പ​മെ​ത്തി​യ അ​ഞ്ച് വ​യ​സ്സു​കാ​രി​യെ തെ​രു​വു​നാ​യ് ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. കു​ട​യം​പ​ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും പ​ത്തോ​ളം പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Local Bodies Meet Soon on Stray Dog Menace
Next Story