കാർ നിയന്ത്രണംവിട്ട് മറിഞ്ഞു
text_fieldsകൊട്ടാരക്കര-ദിണ്ഡുകൽ ദേശീയപാതയിൽ മരുതംമൂടിന് സമീപം അപകടത്തിൽപെട്ട കാർ
മുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര-ദിണ്ഡുകൽ ദേശീയപാതയിൽ മരുതംമൂടിന് സമീപം ഇന്നോവ കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അണക്കരയിൽനിന്ന് കോട്ടയത്തേക്ക് പോയ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അഅണക്കര പറപ്പള്ളിൽ ആഷി (25), പറപ്പള്ളിൽ അലീഷ (28), പറപ്പള്ളിൽ അജി (28), പറപ്പള്ളിൽ ലിസമ്മ മാത്യു (54), പറപ്പള്ളിൽ അഷ്മിയ (26) എന്നിവർക്ക് പരിക്കേറ്റു. പാതയുടെ വശത്തെ മരത്തിൽ കാർ തങ്ങി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തിൽപെട്ടവർക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
മുണ്ടക്കയം: വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ കെ.എസ്.ആർ.ടി.സി ബസ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു കയറിപ്പോൾ പരിസരത്തുള്ളവർ പുതിയ ബസ്റൂട്ടെന്ന് കരുതി. ബസ് അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചുനിർത്തി ബസിലുള്ളവരെ പുറത്തിറക്കിയപ്പോഴാണ് അപകടത്തിൽപെട്ടവരാണെന്നറിഞ്ഞത്.
അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തോമസും കണ്ടക്ടർ ജോഷി മോനും
വെള്ളിയാഴ്ച വൈകീട്ട് കട്ടപ്പനയിൽനിന്ന് വള്ളിയങ്കാവിലേക്ക് പോയ കാർ ചുഴുപ്പിന് സമീപം നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു. ഈ സമയം കണയങ്കവയലിൽനിന്ന് മുണ്ടക്കയത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ പി.ജെ. ജോഷിമോൻ, ഡ്രൈവർ കെ.ടി. തോമസ്, ബസിലെ യാത്രക്കാരനായ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ കുറ്റിയാനിക്കൽ ബിജു എന്നിവരാണ് യാത്രക്കാർക്ക് രക്ഷകരായത്. സ്ത്രീയും കുട്ടിയും ഉൾപ്പെടെ അഞ്ച് യാത്രക്കാരാണ് അപകടത്തിൽപെട്ട കാറിൽ ഉണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.