Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടത്തിനിടെ കാറിൽ തീപിടിത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ഓട്ടത്തിനിടെ കാറിൽ തീപിടിത്തം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel

മുണ്ടക്കയം: ദേശീയപാതയിൽ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാതയിൽ ചോറ്റിക്ക് സമീപം നിർമലാരത്ത് ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഏലപ്പാറ കാപ്പിലിപറമ്പിൽ ബിപിൻ മാത്യുവും ഭാര്യയും സ്വദേശികളായ രണ്ടുപേരുമാണ് കാറിലുണ്ടായിരുന്നത്.

പുക ഉയരുന്നത് കണ്ട് നിർത്തിയപ്പോഴേക്കും തീപിടിച്ച് കാർ പൂർണമായി കത്തിനശിച്ചു. യാത്രക്കാർ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പാറത്തോട്ടിൽനിന്ന് ഏലപ്പാറ വഴി മ്ലാമല ഭാഗത്തേക്ക് പോകുകയായിരുന്ന കാർ. യാത്രക്കിടെ എ.സി പ്രവർത്തിപ്പിച്ചതോടെ കാറിനുള്ളിൽ പുക ഉയരുകയായിരുന്നു. ബിപിൻ ഉടൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി.

ബോണറ്റിൽനിന്ന് വലിയതോതിൽ പുക ഉയർന്ന് നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷസേന ഏറെനേരം പരിശ്രമിച്ച് തീ പൂർണമായും അണച്ചു. മുണ്ടക്കയം പൊലീസ് തുടർനടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car catches fire on National Highway near Mundakayam
Next Story