മുണ്ടക്കയത്ത് വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം
text_fieldsമുണ്ടക്കയം ടൗണിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തം
മുണ്ടക്കയം: പട്ടണത്തിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. മുണ്ടക്കയം - എരുമേലി റോഡിൽ കോസ്വേ ജങ്ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ഹരിത കർമസേന സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിലാണ് തീപിടിത്തം ഉണ്ടായത്. പൊട്ടിത്തെറിക്കുന്ന ശബ്ദത്തോടെയാണ് തീപിടിച്ചത്.
നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സമുച്ചയമാണിത്. നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളി പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നി രക്ഷ സേന എത്തി ദീർഘ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ കെടുത്താൻ കഴിഞ്ഞത്. തീപിടിത്തത്തെ തുടർന്ന് കോസ് വേ റോഡ് അടച്ച പൊലീസ് വാഹനങ്ങൾ തിരിച്ചു വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.