കൺമുന്നിൽ പിതാവിന്റെ മരണം; വിശ്വസിക്കാനാകാതെ രാഹുൽ
text_fieldsരാഹുൽ പിതാവിന്റെ ഇൻക്വസ്റ്റ് നടക്കുമ്പോൾ ആശുപത്രിക്കുമുന്നിൽ
മുണ്ടക്കയം: ഒപ്പം ജോലി ചെയ്തുകൊണ്ടിരുന്ന പിതാവ് ഒരു കൈയകലത്തിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇനിയും വിശ്വസിക്കാനാവുന്നില്ല രാഹുലിന്. അച്ഛൻ തമ്പലക്കാട് വണ്ടൻപാറ കുറ്റിക്കാട്ട് പുരുഷോത്തമന് (64) നേതെ ആന ചിന്നം വിളിച്ച് അലറിവരുന്നതുകണ്ട് രാഹുൽ മുന്നറിയിപ്പ് നൽകിയതായിരുന്നു. പക്ഷേ, സമീപത്തായി വെള്ളം ഒഴുകുന്ന ഒച്ചയിൽ പുരുഷോത്തമൻ അതുകേട്ടില്ല. പാഞ്ഞടുത്ത ആന തുമ്പിക്കൈകൊണ്ട് പുരുഷോത്തമനെ അടിച്ചുവീഴ്ത്തി നിമിഷങ്ങൾക്കകം കാട്ടിലേക്ക് ഓടി മറയുകയുംചെയ്തു.
‘‘വീണുകിടന്ന അച്ഛനെ കോരിയെടുത്ത് സമീപത്തെ ഷെഡ്ഡിലേക്ക് മാറ്റുമ്പോഴും ജീവൻ ഉണ്ടായിരുന്നു. ശരീരത്തിൽ മുറിവുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ രക്ഷിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ’’
കൺമുന്നിൽനിന്ന് പിതാവിനെ മരണം തട്ടിപ്പറിച്ചത് വിവരിക്കുമ്പോൾ 35ാംമൈലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽനിന്ന് രാഹുൽ പൊട്ടിക്കരഞ്ഞു. വീണുകിടന്ന അച്ഛനെ കോരിയെടുത്ത് സമീപത്തെ ഷെഡ്ഡിലേക്ക് മാറ്റുമ്പോഴും ജീവൻ ഉണ്ടായിരുന്നു. ശരീരത്തിൽ മുറിവുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ രക്ഷിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ജോലിക്കായി ഒരാൾകൂടി ഉണ്ടെങ്കിലും അദ്ദേഹം സുഖമില്ലാതെ ഇരിക്കുന്നതിനാൽ രാഹുലും പുരുഷോത്തമനും തമ്പലക്കാടുനിന്ന് വാനിൽ എത്തി ടാപ്പിങ് നടത്തുകയായിരുന്നു. രാത്രികാലങ്ങളിൽ ആന ഇതുവഴി വരാറുണ്ടെങ്കിലും പകൽ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് രാഹുൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.