Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightവേനൽമഴക്കൊപ്പം...

വേനൽമഴക്കൊപ്പം നാശംവിതച്ച് കാറ്റ്; മലയോര മേഖലയിൽ വ്യാപക നഷ്ടം

text_fields
bookmark_border
വേനൽമഴക്കൊപ്പം നാശംവിതച്ച് കാറ്റ്; മലയോര മേഖലയിൽ വ്യാപക നഷ്ടം
cancel
camera_alt

മു​രി​ക്കും​വ​യ​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ന്റെ പ​രി​സ​ര​ത്തെ വാ​ക​മ​രം പു​ന്ന​ക്ക​ൽ സു​രേ​ന്ദ്ര​ന്റെ വീ​ട്ടി​നു​മു​ക​ളി​ൽ വീ​ണ നി​ല​യി​ൽ

മുണ്ടക്കയം: വേനൽ മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മലയോര മേഖലയിൽ പരക്കെ നാശം. മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലാണ് കാറ്റ് താണ്ഡവമാടിയത്.കോസടി സ്കൂൾ ഭാഗത്തും കൊട്ടാരക്കടഭാഗത്തും നിരവധി മരങ്ങൾ കടപുഴകി വീണു. കോസടി ഞാറുകുളം ജോർജിന്റെ വീടിനോട് ചേർന്നുള്ള കടയുടെ ഷെയ്ഡ് മരം വീണ് തകർന്നു. കുറിഞ്ഞിക്കാട്ട് ബാബുവിന്റെ വീട്ടിലേക്ക് കവുങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു. കോസടി അമ്പലത്തിന്റെ ബോർഡുകളും കാറ്റിൽ നശിച്ചു. പഞ്ചായത്തിന്റെ വിവിധ മേഖലകളിലും വ്യാപക നാശനഷ്ടമുണ്ട്.

മുണ്ടക്കയം പഞ്ചായത്തിലും ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശമുണ്ടായി. വണ്ടൻപതാൽ ഉള്ളാട്ട് കോളനിയിൽ പുതുപ്പറമ്പിൽ സന്തോഷിന്റെ വീട്ടിലേക്ക് പന കടപുഴകി വീണു. വീടിന്റെ ഷീറ്റുകൾ പൂർണമായി തകർന്നു. വീട്ടുപകരണങ്ങളും നശിച്ചു. മുരിക്കുംവയൽ സർക്കാർ സ്കൂളിന്റെ സ്ഥലത്തുനിന്ന വാക ശക്തമായ കാറ്റിൽ വീടുകളുടെ മുകളിൽ പതിച്ചു.

പുന്നക്കൽ സുരേന്ദ്രൻ, പുന്നക്കൽ ഉഷ സുനിൽ എന്നിവരുടെ വീടിനുമുകളിലാണ് മരം ഒടിഞ്ഞുവീണത്. വീടുകളുടെ ഷീറ്റുകൾ പൂർണമായി തകർന്നു. ഗൃഹോപകരണങ്ങളും നശിച്ചു. ഈ സമയം വീടുകളിൽ വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അസംബനിയിൽ കുഴിമറ്റം ജയപാലിന്റെ പശുത്തൊഴുത്ത് മരം വീണ് തകർന്നു. ചൊവ്വാഴ്ച നാലോടെ ആയിരുന്നു ശക്തമായ കാറ്റ് വീശിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി.

അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം

കടുത്തുരുത്തി: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി. മരങ്ങൾ വീണ് ജീവഹാനിയോ സ്വത്ത് നാശമോ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും ഇവ വെട്ടിമാറ്റണം.

ഉഴവൂരിൽ ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതി തൂൺ വീണ നിലയിൽ

മഴക്കാലത്ത് മരങ്ങൾ കടപുഴകി വീണോ ചില്ലകൾ ഒടിഞ്ഞു വീണോ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഭൂവുടമകൾ മാത്രമായിരിക്കും ഉത്തരവാദി. വീഴ്ച വരുത്തുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 30(2) (v) പ്രകാരം കർശന നടപടി സ്വീകരിക്കും. പൊതുജന സുരക്ഷ മുൻനിർത്തി എല്ലാ ഭൂവുടമകളും ഈ നിർദേശം പാലിക്കണമെന്ന് സെക്രട്ടറി വ്യക്തമാക്കി.

ഓട്ടോക്ക് മുകളിൽ വൈദ്യുതി തൂൺ വീണ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോട്ടയം: ഉഴവൂരിൽ ശക്‌തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതി തൂൺ വീണ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂവത്തുങ്കൽ മണിയാക്കുപാറ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ശക്തമായ കാറ്റിൽ ഉഴവൂർ ആൽപ്പാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മോനിപ്പിള്ളി റോഡ്, പൂവത്തുങ്കൽ റോഡ്, ആൽപ്പാറ റോഡ് എന്നിവിടങ്ങളിൽ നിരവധി വൈദ്യുതി തൂണുകളും മരങ്ങളും ഒടിഞ്ഞു വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wind and raindisaster managementDamageselectricity poleKottayam
News Summary - Wind wreaks havoc along with summer rains; widespread loss in hilly areas
Next Story