ജനകീയ വിഷയങ്ങൾക്ക് മുൻഗണന -സിറിയക് തോമസ് എം.എൽ.എ
text_fieldsമുണ്ടക്കയം- മേലോരം ബസ് സർവിസ് സിറിയക് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മുണ്ടക്കയം ഈസ്റ്റ്: നാടിന്‍റെ ജനകീയ വിഷയങ്ങൾക്ക് രാഷ്ട്രീയമില്ലാത്ത മുൻഗണന നൽകുമെന്ന് സിറിയക് തോമസ് എം.എൽ.എ. മുണ്ടക്കയം -പെരുവന്താനം-മേലോരം ബസ് സർവിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാന സമയത്തുള്ള ദീർഘകാല സർവിസ് മുടങ്ങിയത് സ്കൂൾ കുട്ടികളും കർഷകരും അടക്കമുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തുടർന്ന് എം.എൽ.എ ഇടപെട്ട് സർവിസ് പുനഃസ്ഥാപിക്കുകയായിരുന്നു.
ഫാ. ഷിൻസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ പി. തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ സണ്ണി ആന്‍റണി, ഷിനോജ് ജേക്കബ്, ജനപ്രതിനിധികളായ കെ.കെ. ജീവ മോൾ, കെ.എൽ. ദാനിയേൽ, സിജോ ഉള്ളാട്ട്, ജോബി ഡൊമിനിക്, റോസ്ലിൻ ജോർജ് ജിജി, റോയ് വെള്ളൂർ, ഷാജി കുന്നയ്ക്കാട്ട്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്വർണലത അപ്പുക്കുട്ടൻ, സണ്ണി തട്ടുങ്കൽ, വി.സി. ജോസഫ്, ജോസുകുട്ടി, സി.ടി. മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

