Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന്‍റെ കൊലപാതകം; പഞ്ചായത്ത് മെമ്പര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിന്‍റെ കൊലപാതകം; പഞ്ചായത്ത് മെമ്പര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
cancel

മണിമല: വൈക്കുന്നേൽ ഷിബുവിനെ കരിക്കാട്ടൂർ സെൻട്രലിൽ അമ്പാട്ട് കുന്നേൽ കോളനിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മണിമല പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു.

മണിമല പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെംബർ കരിക്കാട്ടൂർ സെന്‍റർ അമ്പാട്ടുകോളനി ഭാഗത്ത് ഈട്ടിക്കൽ വീട്ടിൽ ജോജി ജോൺ (ജോപ്പൻ-43), പുതുപ്പറമ്പിൽ വീട്ടിൽ നിഖിൽ അയ്യപ്പൻ (25), പ്ലാക്കതകിടിയിൽ വീട്ടിൽ ഷൈബിൻ സാം (26), പൂവക്കുളത്ത് വീട്ടിൽ അമൽരാജ് (19), കോയിക്കവയലിൽ വീട്ടിൽ ജോബിൻ രാജൻ (28), തേക്കുംപ്ലാക്കൽ വീട്ടിൽ കിരൺ കുട്ടപ്പൻ (21) എന്നിവരാണ് അറസ്റ്റിലായത്.

പഞ്ചായത്തംഗമായ ജോജിയുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള വാക്കുതർക്കമാണ് ഷിബുവിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവം നടന്ന് പിറ്റേദിവസമാണ് ഇയാളെ തോട്ടത്തിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി യു. ശ്രീജിത്തിന്‍റെ നിർദേശപ്രകാരം, എരുമേലി ഇൻസ്പെക്ടർ ഓഫ് പൊലീസ് എം.ആർ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. മണിമല എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐമാരായ ജിബീഷ് ശശികുമാർ, സിജി കുട്ടപ്പൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബോബി ശ്രീജിത്ത്, സെൽവരാജ്, അരുൺ, അനീഷ്, റഫീക്ക്, രഞ്ജിത്ത് നായർ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manimala Shibu Death Murder Confirmed
Next Story