വണ്ടി നന്നാക്കാമെന്ന് പറഞ്ഞ് വാഹന ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsസൗന്ദരരാജൻ
കോട്ടയം: വാഹന ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. പാലാ പുലിയന്നൂർ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ വാഹനം നന്നാക്കി തരാമെന്ന് പറഞ്ഞ് രണ്ടര ലക്ഷത്തിൽ പരം രൂപയും 15 ലക്ഷം രൂപ വിലവരുന്ന വാഹനത്തിന്റെ എൻജിനും കൈവശപ്പെടുത്തിയ സൗന്ദരരാജനെയാണ്(38 ) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ വാഹനം കേടായതിനെ തുടർന്ന് ജോമോൻ സുഹൃത്തുവഴി പരിചയപ്പെട്ട തമിഴ്നാട് സ്വദേശി സൗന്ദരരാജനെ വാഹനം നന്നാക്കുന്നതിനായി ഏൽപ്പിക്കുകയും അയാൾ സ്ഥലത്തെത്തി വാഹനത്തിന്റെ എൻജിനും അനുബന്ധ സാധനങ്ങളും അഴിച്ച് വയ്ക്കുകയും ചെയ്തു. പിന്നീട് സൗന്ദരരാജന്റെ ആവശ്യപ്രകാരം അഴിച്ചുവെച്ച 15 ലക്ഷം രൂപ വിലവരുന്ന എൻജിൻ കൊറിയർ മുഖേന സേലത്തേക്ക് അയച്ചു കൊടുത്തു.
സ്പെയർപാർട്സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയർ ചാർജും മറ്റുമായി 2025 ഏപ്രിൽ മെയ് മാസങ്ങളിലായി 268095 രൂപ പലപ്പോഴായി സൗന്ദരരാജന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പണവും വാഹനത്തിന്‍റെ എൻജിനും തിരിച്ചു കൊടുക്കാതെയും വാഹനത്തിന്റെ കേടുപാടുകൾ തീർത്തു കൊടുക്കാതെയും ഇയാൾ വാഹന ഉടമയെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.