Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightത​ണ്ണീ​ർ​മു​ക്കം...

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്​ ഷ​ട്ട​ർ തു​റ​ന്നു തു​ട​ങ്ങി

text_fields
bookmark_border
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്​ ഷ​ട്ട​ർ തു​റ​ന്നു തു​ട​ങ്ങി
cancel
camera_alt

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്

കോ​ട്ട​യം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്റെ 10 ഷ​ട്ട​ർ തു​റ​ന്നു. കി​ഴ​ക്കു​വ​ശ​ത്തെ 10 ഷ​ട്ട​റാ​ണ്​ തി​ങ്ക​ളാ​ഴ്ച യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ തു​റ​ന്ന​ത്. ബാ​ക്കി അ​ടു​ത്ത​ഘ​ട്ട​ങ്ങ​ളി​ൽ തു​റ​ക്കും. ബ​ണ്ടി​ൽ നി​ല​വി​ൽ 90 ഷ​ട്ട​റും നാ​ലു നാ​വി​ഗേ​ഷ​ൻ ലോ​ക്കു​മാ​ണ് പൂ​ർ​ണ​മാ​യും തു​റ​ക്കേ​ണ്ട​ത്.

ഷ​ട്ട​ർ അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ മൂ​ന്നു മാ​സ​മാ​യി ക​ക്ക​വാ​ര​ലും മീ​ൻ​പി​ടി​ത്ത​വു​മി​ല്ലാ​തെ പ​ട്ടി​ണി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും ര​ണ്ടാം​കൃ​ഷി​ക്കാ​യി പാ​ടം ഒ​രു​ക്കി​യ ക​ർ​ഷ​ക​ർ​ക്കും ഇ​ത് പ്ര​യോ​ജ​നം ചെ​യ്യും.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഓ​രു​ജ​ല ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഷ​ട്ട​ർ അ​ട​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ല​ട​ക്കം നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കോ​ട്ട​യം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ കൊ​യ്ത്ത്​ വൈ​കി​യ​താ​ണ് ഷ​ട്ട​ർ തു​റ​ക്കാ​ൻ വൈ​കി​യ​ത്. മ​ലി​നീ​ക​ര​ണം​മൂ​ലം മ​ത്സ്യ​ങ്ങ​ളും ചെ​മ്മീ​നു​മൊ​ക്കെ കി​ട്ടാ​ത്ത​തി​നാ​ൽ വേ​മ്പ​നാ​ട്ടു കാ​യ​ലോ​ര​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ചീ​ന​വ​ല​ക​ൾ​ക്കും പ്ര​വൃ​ത്തി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ബ​ണ്ടി​ന്റെ തെ​ക്കു​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത നി​ർ​മാ​ണാ​വ​ശ്യ​ത്തി​നാ​യി ന​ട​ക്കു​ന്ന അ​നി​യ​ന്ത്രി​ത മ​ണ​ൽ ഖ​ന​ന​വും മാ​സ​ങ്ങ​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്.

കൊ​യ്​​ത്ത്​ പൂ​ർ​ത്തി​യാ​യ പാ​ട​ങ്ങ​ളി​ൽ ഉ​പ്പു​ക​ല​ർ​ന്ന ഓ​രു​വെ​ള്ളം നി​റ​യു​ന്ന​ത് പാ​ട​ങ്ങ​ളി​ൽ ക​ള കി​ളി​ർ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. മ​ണ്ണി​ന്റെ പു​ളി​പ്പ് മാ​റു​ന്ന​തി​നും ഉ​പ്പു​വെ​ള്ളം ഉ​പ​ക​രി​ക്കും. കാ​ല​വ​ർ​ഷ കാ​ല​ത്ത് മ​ഴ​വെ​ള്ളം നി​റ​യു​ന്ന​തോ​ടെ ഇ​ത് തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി മാ​റു​ക​യും പാ​ട​ങ്ങ​ൾ കൃ​ഷി​ക്ക്​ സ​ജ്ജ​മാ​കു​ക​യും ചെ​യ്യും.

കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യു​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് നെ​ൽ​കൃ​ഷി​യു​ടെ സം​ര​ക്ഷ​ക​ൻ​കൂ​ടി​യാ​ണ്. വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ കൃ​ഷി ഇ​റ​ക്കാ​നും ഇ​തു സ​ഹാ​യ​ക​ര​മാ​ണ്. വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റാ​തെ ശു​ദ്ധ​ജ​ലം നി​ല​നി​ർ​ത്താ​ൻ ബ​ണ്ട് സ​ഹാ​യി​ക്കു​ന്നു. ഇ​ത് കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റ് ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ബ​ണ്ടി​ലെ ഷ​ട്ട​റു​ക​ൾ സ​ഹാ​യി​ക്കും.

കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ ഡി​സം​ബ​ർ 15ന് ​അ​ട​ച്ച്​ മാ​ർ​ച്ച് 15ന് ​തു​റ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി വി​ള​വെ​ടു​പ്പും പു​ഞ്ച​കൃ​ഷി​യും വൈ​കി​യ​തി​നാ​ലാ​ണ്​ നീ​ണ്ട​ത്. ഓ​രു​വെ​ള്ളം പാ​ട​ങ്ങ​ളി​ൽ ക​യ​റി നെ​ൽ​കൃ​ഷി​ക്ക്​ നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഇ​ത്.

ഓ​രു​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി ആ​വാ​ത്ത​തി​നാ​ൽ കു​ടി​വെ​ള്ള ​സ്രോ​ത​സ്സു​ക​ളി​ൽ ഉ​പ്പു​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. വേ​ലി​യേ​റ്റ സ​മ​യ​ത്ത്​ ക​ട​ലി​ൽ​നി​ന്ന്​ വേ​മ്പ​നാ​ട്ട്​ കാ​യ​ലി​ലേ​ക്ക്​ എ​ത്തു​ന്ന ഉ​പ്പു​വെ​ള്ളം അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്താ​തി​രി​ക്കു​ന്ന​തി​നാ​ണ്​ ഓ​രു​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

പു​ലി​ക്കു​ട്ടി​ശ്ശേ​രി, ക​ല്ലു​മ​ട, താ​ഴ​ത്ത​ങ്ങാ​ടി ക​ള​പ്പു​ര​ക്ക​ട​വ്, സൂ​ര്യ​കാ​ല​ടി മ​ന ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ കാ​യ​ലി​നോ​ടു ചേ​രു​ന്ന തോ​ടു​ക​ളി​ലു​മാ​ണ്​ മു​മ്പ്​ ബ​ണ്ട്​ തു​റ​ക്കു​ന്ന​തി​നു മു​മ്പ്​ ഓ​രു​മു​ട്ട്​ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

തെ​ങ്ങി​ൻ​കു​റ്റി​യും മു​ള​യും ച​ളി​യും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണു ഓ​രു​മു​ട്ട്​ ഉ​ണ്ടാ​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ത​ല മെ​ല്ലെ​പ്പോ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​ണ്​ ഓ​രു​മു​ട്ട്​ നി​ർ​മാ​ണ​ത്തി​നു ത​ട​സ്സ​മാ​യ​ത്. സാ​ന്ദ്ര​ത കൂ​ടി​യ ഉ​പ്പു​വെ​ള്ളം മോ​ട്ടോ​റു​ക​ൾ കേ​ടാ​ക്കു​മെ​ന്ന​തി​നാ​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​മ്പി​ങ്​ മു​ട​ങ്ങി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യേ​ക്കാ​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shutters Openedwater bundbundKottayam
News Summary - Thannirmukkam Bund shutters open and start functioning
Next Story