കോട്ടയം മെഡിക്കൽ കോളജ് കെട്ടിടങ്ങൾ പൊളിക്കണമെന്ന ആവശ്യം ശക്തം
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇടിഞ്ഞുവീണ കെട്ടിട ഭാഗത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തം. പ്രധാന ശസ്ത്രക്രിയ തിയറ്റർ, ശസ്ത്രക്രിയ ഉപകരണങ്ങൾ അണുമുക്തമാക്കുന്ന മുറികൾ, യു.എസ്.ജി സ്കാനിങ് മുറി, 10,11,12,13,14 വാർഡുകൾ, അനസ്തേഷ്യ വിഭാഗം എന്നിവയാണ് ഇവിടെ പ്രവർത്തിരുന്നത്. 14ാം വാർഡിന്റെ ശുചിമുറി ഭാഗം തകർന്ന് പതിച്ചപ്പോൾ 11ാം വാർഡിന്റെ ശുചിമുറിയും പൂർണമായി തകർന്നിരുന്നു. 14ാം വാർഡിന്റെ (ജനറൽ സർജറി വാർഡ്) ശുചിമുറി വീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ ബിന്ദു മരിച്ചതോടെയാണ് അധികാരികളുടെ ശ്രദ്ധയിലേക്ക് കെട്ടിടത്തിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുന്നത്. കെട്ടിടം തകർന്നുവീണതോടെ മറ്റുഭാഗങ്ങൾ കൂടി ഇടിയുമോ എന്ന ഭീതിയിലാണ് രോഗികൾ.
നിലവിൽ ഇടിഞ്ഞ കെട്ടിടത്തിൽ ഉണ്ടായിരുന്ന രോഗികളെ പുതിയ സർജിക്കൽ ബ്ലോക്കിൽ പ്രവേശിപ്പിച്ചിക്കുകയാണ്. കാലപ്പഴക്കം ചെന്ന ഈ കെട്ടിടം വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതിന് മുമ്പ് പൊളിക്കണമെന്ന് വിവിധ സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പി.ഡബ്ല്യു.ഡിയാണ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.