പക്ഷിപ്പനി മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് സഹായധനം നൽകാൻ ഏഴു കോടി അനുവദിച്ചു
text_fieldsജില്ല ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: പക്ഷിപ്പനി മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരത്തിനായി ഏഴു കോടി അനുവദിച്ചതായി മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.
ബ്രഹ്മമംഗലം വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്ഷീരകർഷകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് വരുന്നതായി മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചെമ്പ് പഞ്ചായത്ത്, ജില്ലയിലെ ക്ഷീര സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ല ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, അസി. ഡയറക്ടർ വിജി വിശ്വനാഥ് സംഘം പ്രസിഡന്റ് സാജൻ, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, മെംബർ രാഗിണി ഗോപി തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ മികച്ച യുവക്ഷീര കർഷകൻ ആൽവിൻ ജോർജ് അരയത്തേൽ, കൂടുതൽ പാൽ നൽകിയ ബിജുമോൻ, ക്ഷീര സംഘത്തിൽ പാൽ അളന്ന ആലീസ്, മികച്ച കർഷകൻ, ക്ഷീര സംഘങ്ങൾ എന്നിവരെ ആദരിച്ചു. കന്നുകാലി പ്രദർശനം ക്ഷീരസംഗമം, ക്ഷീരജാലകം, ഡെയറി എക്സ്പോ, ക്ഷീരകിരണം കലാ സന്ധ്യ, ഗവ്യ ജാലകം, സെമിനാർ തുടങ്ങി വ്യത്യസ്ത പരിപാടികളും സംഗമത്തിനു മാറ്റുകൂട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.