കൊടുങ്ങൂർ കവലയിൽ കടകൾ കുത്തിത്തുറന്ന് മോഷണം
text_fieldsകൊടുങ്ങൂരിൽ മോഷണം നടന്ന ഗ്ലാസ് കടയിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു
വാഴൂർ: കൊടുങ്ങൂർ കവലയിൽ രണ്ടുകടയിൽ മോഷണം. ആൽഫ ഗ്ലാസ് കടയിലും താമരശ്ശേരി ഇലക്ട്രോണിക്സിലുമാണ് മോഷണം നടന്നത്. ഗ്ലാസ് കടയിൽനിന്ന് 6700 രൂപയും ഇലക്ട്രോണിക്സ് കടയിൽനിന്ന് 7000 രൂപയുമാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമകൾ മോഷണ വിവരം അറിഞ്ഞത്. ഷട്ടറിന്റെ താഴുകൾ അറത്തുമാറ്റിയ നിലയിലായിരുന്നു. മേശവലിപ്പിലുണ്ടായിരുന്ന പണമാണ് നഷ്ടമായത്.
പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.