വി.എസിനെ നെഞ്ചേറ്റിയ വാഴൂർ
text_fieldsവാഴൂർ: വി.എസ് എന്ന ജനനേതാവിനെ എന്നും നെഞ്ചോട് ചേർത്തുപിടിച്ച നാടാണ് വാഴൂർ. അത് സീറ്റ് നിഷേധിച്ചപ്പോഴാണെങ്കിലും ഉദ്ഘാടനച്ചടങ്ങാണെങ്കിലും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്ന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആയിട്ടുകൂടി വാഴൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനച്ചടങ്ങിൽ സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ആയിരുന്നു. നിയമസഭയിലേക്ക് വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ സംസ്ഥാനത്ത് ആദ്യം പാർട്ടി അണികളും പ്രവർത്തകരും പ്രകടനം നടത്തിയ സ്ഥലങ്ങളിൽ ഒന്നായിരുന്നു വാഴൂർ പഞ്ചായത്ത് ആസ്ഥാനമായ കൊടുങ്ങൂർ. തുടർച്ചയായ രണ്ടുദിവസം പ്രവർത്തകരും അണികളും വി.എസിനായി ചെങ്കൊടിയേന്തി പ്രകടനം നടത്തിയതും ഇവിടെയാണ്.
2005 ആഗസ്റ്റ് എട്ടിനാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് പിറ്റിനാൽ അയ്യപ്പൻപിള്ള സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ വാഴൂരിൽ എത്തിയത്. പ്രതിപക്ഷ നേതാവായ വി.എസിന്റെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു അത്. ഗ്രാമപ്രദേശമായിരുന്നിട്ടുകൂടി വി.എസിനെ കാണാനും പ്രസംഗം കേൾക്കാനും ദൂരെസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു. സി.പി.എം പ്രതിനിധികളായ പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് കോൺഗ്രസ് ഭരണസമിതി വി.എസിനെ സമ്മേളന ഉദ്ഘാടകനാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.