ബസുകളുടെ അമിത വേഗം; ജീവനക്കാർക്ക് ജനകീയ ബോധവത്കരണം
text_fieldsകൂമുള്ളിയിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് ബോധവത്കരണം
നടത്തിയപ്പോൾ
അത്തോളി: കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ സ്വകാര്യ, ലിമിറ്റഡ് ബസുകളുടെ അമിതവേഗതക്കെതിരെ കൂമുള്ളിയിൽ ജനരോഷം. കഴിഞ്ഞദിവസം ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ മലപ്പുറം സ്വദേശി മരിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാവിലെ നാട്ടുകാർ ബോധവത്കരണവുമായി എത്തി.
ബസിൽനിന്നും ഇറങ്ങിവന്ന് ഡ്രൈവർമാരും മറ്റ് ജീവനക്കാരും ബോധവത്കരണവുമായി സഹകരിച്ചു. ലിമിറ്റഡ് ബസുകൾക്ക് അമിതവേഗത വേണ്ടെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതിനിടെ നാട്ടുകാർ നടത്തുന്ന ബോധവത്കരണ കാമ്പയിനും പ്രതിഷേധവും റൂറൽ എൻഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചെങ്കിലും ജീവനക്കാർ കുറവായതിനാലാണ് പരിശോധന നടത്താൻ കഴിയാത്തതെന്ന മറുപടിയാണ് ലഭിച്ചത്. അത്തോളി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.