ആയഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
text_fieldsമർദനമേറ്റ വിപിൻ
ആയഞ്ചേരി: കോട്ടപ്പള്ളി റോഡിൽ ഇരുചക്രവാഹന വർക്ക്ഷോപ് ജീവനക്കാരനായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. അരൂർ നടേമ്മലിലെ കുനിയിൽ വിപിനിനെയാണ് (22) കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ജോലി ചെയ്യുന്ന ടാലന്റ് വർക്ക്ഷോപ് പരിസരത്തുനിന്നു വാഹനത്തിൽ ബലമായി പിടിച്ചുകയറ്റിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയത്.
മുക്കടത്തുംവയലിലെ തുരുത്തിയിലെത്തിച്ചാണ് ക്രൂരമായി മർദനത്തിനിരയാക്കിയതെന്ന് വിപിൻ പറഞ്ഞു. മർദനത്തിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ വിപിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്നവരാണ് ആക്രമിച്ചതെന്ന് വിപിൻ പറന്നു. വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.