ബൈക്ക് ഇടിച്ച് അപകടം; കടന്നുകളഞ്ഞ ബൈക്ക് യാത്രികൻ പിടിയിൽ
text_fieldsഅപകടത്തിന്റെ സി.സി.ടി.വി ദൃശ്യം
ബാലുശ്ശേരി: എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ബൈക്ക് യാത്രികനായ 14കാരനെ പൊലീസ് പിടികൂടി. കോക്കല്ലൂർ മുത്തപ്പൻ തോടിനടുത്ത് കഴിഞ്ഞ ജൂൺ 17നാണ് അപകടം നടന്നത്. പിതാവിന്റെ ബൈക്കെടുത്ത് സുഹൃത്തായ മറ്റൊരു വിദ്യാർഥിയെകൂടി പിൻസീറ്റിലിരുത്തി മഴയത്ത് റോഡിലൂടെ വരുമ്പോൾ എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നു. അപകടം നടന്നിട്ടും ബൈക്ക് നിർത്താതെ ഇരുവരും രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ ബാലുശേരി പൊലീസിൽ പരാതി നൽകിയെങ്കിലും മഴക്കോട്ട് ധരിച്ചതിനാൽ അപകടം വരുത്തിയവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഒമ്പതാം ക്ലാസുകാരനായ വിദ്യാർഥിയാണ് ബൈക്ക് ഓടിച്ച് അപകടം വരുത്തിയതെന്നു കണ്ടെത്തിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന പിതാവിന്റെ ബൈക്കാണ് യാത്രക്ക് ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറാനാണ് പൊലീസ് തീരുമാനം. ബൈക്കിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.