ബാലുശ്ശേരി ടൗണിൽ തെരുവുവിളക്കില്ലാത്തത് ദുരിതമാകുന്നു
text_fieldsതെരുവു വിളക്കില്ലാത്ത ബാലുശ്ശേരി ടൗൺ വാഹനങ്ങളുടെയും കടകളുടെയും വെളിച്ചത്തിൽ
ബാലുശ്ശേരി: ടൗണിൽ തെരുവുവിളക്കില്ലാത്തത് ദുരിതമാകുന്നു. ഒമ്പതുമണിയോടെ മിക്ക കടകളും അടക്കുന്നതോടെ ടൗൺ ഇരുട്ടിലേക്ക് വീഴും. സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡിൽ വിളക്കുകൾ സ്ഥാപിച്ചെങ്കിലും പൊലീസ് സ്റ്റേഷൻ മുതൽ ബാലുശ്ശേരി മുക്ക് വരെ ഇവ സ്ഥാപിച്ചിട്ടില്ല. ടൗൺ നവീകരണത്തിന്റെ ഭാഗമായി തെരുവവിളക്കുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി.
ടൗൺ നവീകരണ പ്രവൃത്തി പൂർത്തിയായെങ്കിലും തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല. എം.പി ഫണ്ടിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതും പ്രവർത്തനരഹിതമായി കിടക്കുകയാണ്. പൊതുമരാമത്ത് വകുപ്പിനു കീഴിൽ മൂന്നുകോടി രൂപ ചെലവിട്ടാണ് ടൗൺ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. സംസ്ഥാന പാത നവീകരണമാകട്ടെ കിഫ്ബി ഫണ്ടുപയോഗിച്ചാണ് നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.