ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേള സീസണ് നാല് 27ന് തുടങ്ങും
text_fieldsബേപ്പൂർ: ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായതായി മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡിസംബര്‍ 27, 28, 29 തീയതികളിലായി നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം 27ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എം.കെ. രാഘവന് എം.പി, മേയര്‍ ബീന ഫിലിപ്പ് വിശിഷ്ടാതിഥികളാകും. സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന് നയിക്കുന്ന ലൈവ് മ്യൂസിക് ഷോയുമുണ്ടാകും.
ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഡിസംബര്‍ 25 മുതല്‍ 31 വരെ നടക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം നിർവഹിക്കും. ബേപ്പൂര്‍ ബീച്ച്, ചാലിയം ബീച്ച്, നല്ലൂര് മിനി സ്റ്റേഡിയം എന്നീ വേദികളില്‍ മൂന്ന് ദിവസങ്ങളിലായി സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 28, 29 തീയതികളില്‍ ഡ്രോണ്‍ ലൈറ്റ് ഷോ ആകാശത്ത് വിസ്മയം തീര്‍ക്കും.
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഫിങ്, സെയിലിങ്, കനോയിങ്, ഇന്റര്‍നാഷനല്‍ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിങ്, ഫ്ലൈ ബോര്‍ഡ്, കയാക്കിങ്, സ്റ്റാൻഡ് അപ് പാഡ്ഡിങ് റേസ്, ഡിങ്കി ബോട്ട് റേസ്, വലവീശല്‍, ട്രഷര്‍ ഹണ്ട്, കണ്ട്രി ബോട്ട് റേസ്, ചൂണ്ടയിടല്‍, നേവി - കോസ്റ്റ്ഗാര്‍ഡ് ഷിപ്പ് വിസിറ്റ്, നേവി ബാന്‍ഡ്, നേവി സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഡെമോണ്സ്ട്രേഷന് തുടങ്ങിയവ സംഘടിപ്പിക്കും.
ഡിസംബര്‍ 27ന് ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റ് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടക്കും. 27 മുതല്‍ 29വരെ ബേപ്പൂര്‍, നല്ലൂര്, ചാലിയം ബീച്ച് എന്നീ വേദികളില്‍ പ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന സംഗീത വിരുന്ന്, മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവയും അരങ്ങേറും. ഫറോക്കിലെ നല്ലൂരില്‍ എക്സിബിഷന് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
29ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്, ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.