അപകടത്തിൽപെട്ട ബോട്ടിനെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി
text_fieldsകടലിൽ അപകടത്തിൽപെട്ട ബോട്ടിനെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി കൊയിലാണ്ടി ഹാർബറിലേക്ക് കൊണ്ടുവരുന്നു
ബേപ്പൂർ: എൻജിൻ തകരാറായി നടുക്കടലിൽ അപകടത്തിൽപെട്ട ബോട്ടിനെയും നാല് തൊഴിലാളികളെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ച മൂന്നു മണിക്ക് കൊയിലാണ്ടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട മാറാട് തെക്കേത്തൊടി സുകുമാരന്റെ ഉടമസ്ഥതയിലുള്ള ‘ബ്രഹ്മപുത്ര’ ബോട്ടാണ് അപകടത്തിൽപെട്ടത്.
രാവിലെ ആറോടെ എലത്തൂരിന് പടിഞ്ഞാറ് ബോട്ട് അപകടത്തിൽപെട്ട വിവരമറിഞ്ഞ് ഫിഷറീസ് അസി. ഡയറക്ടർ വി. സുനീറിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ബോട്ടും സുകുമാരൻ (63), ഉദയൻ (54), വിനോദ് (41), അരുൺ (34) എന്നിവരെയും രക്ഷപ്പെടുത്തി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. അരുൺ, മിഥുൻ, ഹമിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.