ഫാറൂഖ് കോളേജ് അലുംനി മാഗസിൻ പ്രകാശനം 14 ന്
text_fieldsഫാറൂഖ് കോളേജ് : 1996-98 ബാച്ചിൽ ഫാറൂഖ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ച പൂർവ വിദ്യാർത്ഥികൾ ഒരുക്കിയ 'നവോപി' - എന്ന അലുംനി മാഗസിൻ ഫാറൂഖ് കോളേജ് ക്യാമ്പസ്സിലെ അൽ ഫാറൂഖ് ഓഡിയോ വിഷ്വൽ ഹാളിൽ വെച്ച് ഫെബ്രുവരി 14 ന് പ്രകാശനം ചെയ്യപ്പെടുന്നു.ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ കെ എ ആയിഷ സ്വപ്നയിൽ നിന്നും അന്നത്തെ യൂണിയൻ ചെയർമാനും നിലവിൽ കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ (ഡോ) പി റഷീദ് അഹമ്മദ് ആദ്യ കോപ്പി ഏറ്റു വാങ്ങും.
ചടങ്ങിൽ ഫാറൂഖ് കോളേജ് അലുംനി ഫോർ എവർ (ഫേസ്) ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അജ്മൽ മുഫീദ് വരപ്പുറത്ത് അധ്യക്ഷത വഹിക്കും. മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ എ കുട്ട്യാലിക്കുട്ടി, പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ, മുൻ വകുപ്പ് മേധാവികളായ ഡോ. ടി മുഹമ്മദ് അലി, ഡോ പി പി യൂസൂഫ് അലി, ഡോ എ കെ അബ്ദുൽ റഹീം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
അഡ്വ കെ പി അബ്ദുല്ലക്കോയ, ഡോ ടി കെ ഫവാസ്, ഡോ. ഒ. ഷിജി, തലക്കുളത്തൂർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ ഹന്നാ ഹാഗർ, റിഷാബ് അഹമ്മദ്, ദിൽറുബ ഷബ്നം, ഫാത്തിമ റസു, ജാസ്മിൻ മുണ്ടേക്കാട്ട്, റഷ, സാലിഹ് കെ പി തുടങ്ങിയവർ പ്രകാശന പരിപാടിയിൽ പ്രസംഗിക്കും. പ്രീഡിഗ്രി ബാച്ചിൽ നിന്നും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞടുക്കപ്പെട്ട പ്രവീൺ കെ, ജസ്ന മുജീബ് എന്നിവരെ ചടങ്ങിൽ വെച്ച് മീഡിയ വൺ അസിസ്റ്റന്റ് കോർഡിനേഷൻ എഡിറ്ററായ സി.വി മുഹമ്മദ് നൗഫൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

