ജെ.ഡി.ടി ഇസ്ലാം എൻ.എസ്.എസ് യൂനിറ്റ് സെറിബ്രൽ പാൾസി കസേര നൽകി
text_fieldsജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് നൽകുന്ന സെറിബ്രൽ പാൾസി കസേരയുടെ സമർപ്പണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു
കോഴിക്കോട്: എൻ.എസ്.എസ് ചിറക് പദ്ധതിയുടെ ഭാഗമായി ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്, ജെ.ഡി.ടി ഇസ്ലാം സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കായി സെറിബ്രൽ പാൾസി കസേര സമർപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമർപ്പണം നിർവഹിച്ചു.
ചടങ്ങിൽ ജെ.ഡി.ടി ഇസ്ലാം പ്രസിഡന്റ് ഡോ. പി.സി. അൻവർ, സെക്രട്ടറി ഹാരിഫ്, എൻ.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോഓഡിനേറ്റർ ഡോ. എസ്. സന്തോഷ്, ജെ.ഡി.ടി കമ്മിറ്റി മെംബർ എൻ.പി. അബ്ദുൽ ഗഫൂർ, പി.ടി.എ പ്രസിഡന്റ് അമീർ ഷാജി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മിനി, സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഷർമിള, എൻ.എസ്.എസ് മേഖലാ കോഓഡിനേറ്റർ ശ്രീജിത്ത്, ജില്ല കോഓഡിനേറ്റർ ഫൈസൽ, ക്ലസ്റ്റർ കോഓഡിനേറ്റർ രതീഷ് നായർ, ജെ.ഡി.ടി പ്രോഗ്രാം ഓഫിസർ സഫറുല്ല പി., ഫൗസിയ, ഹസീന തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

