ജനങ്ങളോട് കാണിച്ച ക്രൂരതക്കുള്ള പ്രതികാരം -പാറക്കൽ അബ്ദുല്ല
text_fieldsഫലമറിഞ്ഞശേഷം പാറക്കൽ അബ്ദുല്ല മടപ്പള്ളിയിലെ വോെട്ടണ്ണൽ കേന്ദ്രത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
കുറ്റ്യാടി: പത്തു വർഷം പിണറായി സർക്കാർ ജനങ്ങളോട് കാണിച്ച ക്രൂരതകൾക്കുള്ള പ്രതികാരമാണ് യു.ഡി.എഫിന്റെ വൻ തെരഞ്ഞെടുപ്പു വിജയമെന്ന് പാറക്കൽ അബ്ദുല്ല.
മടപ്പള്ളിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. ദുർഭരണത്തിനെതിരിലുള്ള വിധിയെഴുത്താണിത്. വലിയ അക്രമ പ്രവർത്തനങ്ങളാണ് സി.പി.എം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയത്. പോളിങ് ദിവസം കുറ്റ്യാടിയിൽ ബൂത്ത് കൈയേറി യു.ഡി.എഫ് ഏജന്റുമാരെ മർദിച്ചു. പൊലീസും അതിന് ഒത്താശ ചെയ്തു. തെരഞ്ഞെടുപ്പ് പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലായതിനാൽ നിരവധി പ്രവാസികൾക്ക് വോട്ടു ചെയ്യാൻ എത്താനായില്ല. അവരും കൂടി എത്തിയിരുന്നെങ്കിൽ ഭൂരിപക്ഷം ഏറെ വർധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

