Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രിയുടെ പ്രഖ്യാപനം...

മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ജീവനക്കാർ പുക ശ്വസിച്ച് രോഗികളാവുന്നു

text_fields
bookmark_border
മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ജീവനക്കാർ പുക ശ്വസിച്ച് രോഗികളാവുന്നു
cancel

കോ​ഴി​ക്കോ​ട്: ദി​നം​പ്ര​തി ആ​യി​ര​ത്തോ​ളം ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​വ​ശ്യ​ത്തി​ന് വാ​യു​സ​ഞ്ചാ​ര​മ​ല്ലാ​ത്ത​തും ഓ​ഫി​സ് മു​റി​യി​ൽ എ.​സി​യി​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​രെ രോ​ഗി​ക​ളാ​ക്കു​ന്നു.

കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും ഓ​ഫി​സു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും ശീ​തീ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഇ​വ​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ്, റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ, ലോ​ജി​സ്റ്റി​ക് കൗ​ണ്ട​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രാ​ണ് ബ​സു​ക​ളി​ൽ നി​ന്നു​പു​റം​ത​ള്ളു​ന്ന പു​ക ശ്വ​സി​ച്ച് ദു​രി​ത്തി​ലാ​വു​ന്ന​ത്. സ്റ്റാ​ൻ​ഡി​ന​ക​ത്ത് ആ​വ​ശ്യ​ത്തി​ന് വാ​യു സ​ഞ്ചാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ ക​യ​റു​മ്പോ​ഴും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ്റ്റാ​ർ​ട്ട് ചെ​യ്യു​മ്പോ​ഴും കൂ​ടി​യ അ​ള​വി​ൽ പു​റം​ത​ള്ളു​ന്ന കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് അ​ട​ങ്ങി​യ പു​ക ഈ ​ഓ​ഫി​സ് മു​റി​ക​ളി​ലേ​ക്കാ​ണ് അ​ടി​ച്ചു​ക​യ​റു​ന്ന​ത്. മാ​ത്ര​മ​ല്ല സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന ബ​സു​ക​ൾ ബോ​ർ​ഡ് വെ​ച്ച് പി​ടി​ക്കു​ന്ന​തി​നു നേ​രെ​മു​ന്നി​ലാ​ണ് ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഓ​ഫി​സി​നു​ള്ളി​ലും വാ​യു​സ​ഞ്ചാ​രം വ​ള​രെ കു​റ​വാ​ണ്. അ​തു​കൊ​ണ്ടു അ​ടി​ച്ചു​ക​യ​റു​ന്ന പു​ക ഓ​ഫി​സ് മു​റി​ക​ളി​ൽ ത​ന്നെ കെ​ട്ടി​നി​ൽ​ക്കും. അ​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത്പോ​ലും ക​ടു​ത്ത ചൂ​ടാ​ണി​വി​ടെ. ചൂ​ട് ആ​രം​ഭി​ച്ച​തോ​ടെ ഓ​ഫി​സി​ൽ ഇ​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

പ​ല​പ്പോ​ഴും ബ​സു​ക​ൾ ട്രാ​ക്കി​ൽ​നി​ന്ന് ആ​ക്സി​ലേ​റ്റ​റ്റ​ർ കൊ​ടു​ത്ത് എ​യ​ർ ക​യ​റ്റു​മ്പോ​ഴും, എ.​സി ബ​സു​ക​ൾ ട്രാ​ക്കി​ൽ കൂ​ടു​ത​ൽ സ​മ​യം ഓ​ഫ്‌ ചെ​യ്യാ​തെ നി​ൽ​ക്കു​മ്പോ​ഴും ഡീ​സ​ൽ മ​ണ​ത്തോ​ട് കൂ​ടി​യു​ള്ള പു​ക ഈ ​ഓ​ഫി​സി​നു​ള്ളി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റു​മെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഇ​വി​ടെ​ത്തെ മി​ക്ക ജീ​വ​ന​ക്കാ​രും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​മ​യാ​യി​ക്ക​ഴി​ഞ്ഞു.

ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഓ​ഫി​സ് ഗ്ലാ​സി​ട്ട് ശീ​തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മേ​ലാ​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി ഒ​രു വ​ർ​ഷം​പി​ന്നി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് ബ​സ് കാ​ത്തി​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus StandKSRTCKozhikode NewsKB Ganesh Kumar
News Summary - Kozhikode KSRTC Bus Stand
Next Story