മാധ്യമം വെളിച്ചം ഫ്രീഡം ക്വിസ്: ഇന്ന് സെമിഫൈനൽ; 60 പേർ മാറ്റുരക്കും
text_fieldsകോഴിക്കോട്: മാധ്യമം വെളിച്ചം ക്രേസ് ബിസ്കറ്റുമായി ചേർന്നൊരുക്കുന്ന ‘ഫ്രീഡം ക്വിസി’ന്റെ സെമിഫൈനൽ ചൊവ്വാഴ്ച അരങ്ങേറും. ചൊവ്വ രാത്രി 7.15ന് ഓൺലൈനായാണ് 60 പേർ മാറ്റുരക്കുന്ന സെമിഫൈനൽ മത്സരം അരങ്ങേറുക.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നുമുതൽ 10 വരെ സംഘടിപ്പിച്ച പ്രതിദിന ക്വിസ് മത്സരത്തിൽനിന്നാണ് 60 സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഇന്ത്യൻ ചരിത്രം, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവയെക്കുറിച്ച് അറിവും അവബോധവും വർധിപ്പിക്കുന്നതിനായാണ് ഫ്രീഡം ക്വിസ് മത്സരം.
ഋത്വിക, ഷംബവി, ആദിനാരായണൻ
ക്വിസ് മാസ്റ്ററും എ.ഐ ട്രെയിനറുമായ സുഹൈർ സിറിയസാണ് സെമി ഫൈനൽ മത്സരം നയിക്കുക. മലർവാടി ലിറ്റിൽ സ്‌കോളർ ക്വിസ് പാനൽ അംഗമായ സുഹൈർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എജൂക്കേറ്റർ, ട്രെയിനർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ഈ പ്രവൃത്തിപരിചയം കൈമുതലാക്കിയാണ് സെമി ഫൈനൽ മത്സരത്തിന് മാറ്റുകൂട്ടാനായി ക്വിസ് മാസ്റ്ററായെത്തുക. സെമി ഫൈനൽ മത്സരത്തിൽ തെരഞ്ഞെടുക്കുന്ന 10 പേർക്കാണ് ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
സുഹൈർ സിറിയസ്
ആഗസ്റ്റ് 15ന് കോഴിക്കോട് ലുലുവിൽ അരങ്ങേറുന്ന ഗ്രാൻഡ് ഫിനാലെയിൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ആയിരിക്കും ക്വിസ് മാസ്റ്റർ. സ്കൂൾ വിദ്യാർഥികളിൽ സ്വാതന്ത്ര്യദിന അറിവും അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് കൈനിറയെ സമ്മാനങ്ങളാണ് ലഭിക്കുക. വിവരങ്ങൾക്ക് +91 96450 09444 വിളിക്കുക.
ഋത്വികയും ഷംബവിയും ആദിനാരായണനും വിജയികൾ
കോഴിക്കോട്: ‘ഫ്രീഡം ക്വിസി’ലെ ആഗസ്റ്റ് എട്ട്, ഒമ്പത്, പത്ത് ദിവസങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം കൈപ്പുഴ മാർ മകിൽ പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ഋത്വിക ബി., തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഷംബവി എം., കോട്ടയം ബ്രഹ്മമംഗലം എച്ച്.എസ്.എസിലെ ആദിനാരായണൻ ടി.കെ. എന്നിവരാണ് വിജയികൾ. പത്തുദിവസം നീളുന്ന മത്സരത്തിൽനിന്ന് തെരഞ്ഞെടുത്ത ദിവസേനയുള്ള വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.