പുലിഭീതി; ആശങ്ക ഒഴിയാതെ വല്ലത്തായ് പാറ നിവാസികൾ
text_fieldsവനംവകുപ്പ് താമരശ്ശേരി റേഞ്ച് ഓഫിസർ പി. വിമൽ വല്ലത്തായ് പാറയിൽ നാട്ടുകാരും ജനപ്രതിനിധികളുമായി സംസാരിക്കുന്നു
മുക്കം: പുലിഭീതി നിലനിൽക്കുന്ന കാരശ്ശേരി വല്ലത്തായ് പാറയിൽ വനംവകുപ്പ് താമരശ്ശേരി റേഞ്ച് ഓഫിസർ പി. വിമൽ സന്ദർശനം നടത്തി. ജനങ്ങൾ പുലിയെ കണ്ടുവെന്ന് പറയുന്നത് വനംവകുപ്പ് തള്ളിക്കളയുന്നിെല്ലന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനായി പകൽസമയത്ത് തുടർച്ചയായി തിരച്ചിൽ നടത്തുമെന്നും രാത്രിയിൽ ക്യാമ്പും പട്രോളിങ്ങും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രണ്ട് കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ചിത്രം ലഭിക്കുകയോ മറ്റു തരത്തിലുള്ള ഏതെങ്കിലും അടയാളങ്ങൾ ലഭിക്കുകയോ ചെയ്താൽ കൂട് സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. ജനങ്ങൾക്ക് ആശങ്കയുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികളും നാട്ടുകാരും ജാഗ്രത പുലർത്തണമെന്നും രാവിലെ മദ്റസയിൽ പോവുന്ന കുട്ടികൾ, ടാപ്പിങ് തൊഴിലാളികൾ ഉൾെപ്പടെയുള്ളവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുലിയെ കണ്ടതായി പറയുന്ന പ്രദേശത്തിന് തൊട്ടടുത്ത വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കണമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സുബീർ, പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വാർഡ് മെംബർമാരായ അഷ്റഫ് തച്ചാറമ്പത്ത്, കെ.പി. ഷാജി, ശിവദാസൻ, നൗഷാദ്, അജിത്ത്, സത്യൻ മുണ്ടയിൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ആർ.ആർ.ടി വളന്റിയർമാർ എന്നിവരും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.