മുക്കം ഫെസ്റ്റിന് സമാപനം; താരങ്ങളായി വിപിനും ബാബുവും
text_fieldsബാബുവും വിപിനും മുക്കം ഫെസ്റ്റ്
സെക്യൂരിറ്റി ഡ്യൂട്ടിക്കിടെ
മുക്കം: രണ്ടാഴ്ചക്കാലം മലയോര മേഖലക്ക് ഉത്സവദിനരാത്രങ്ങൾ സമ്മാനിച്ച മുക്കം ഫെസ്റ്റിന് തിരശ്ശീല വീണപ്പോൾ ഫെസ്റ്റ് കാണാനെത്തിയവർക്ക് മുന്നിൽ താരങ്ങളായി സിനിമ-നാടക താരങ്ങളായ രണ്ട് സെക്യൂരിറ്റി ജീവനക്കാർ. മുക്കം ഫെസ്റ്റിനെത്തിയവരെ നിയന്ത്രിക്കാനും ഗേറ്റിൽ ടിക്കറ്റ് കലക്ട് ചെയ്യാനുമൊക്കെ നിരവധി സെക്യൂരിറ്റി ജീവനക്കാരുണ്ടായിരുന്നെങ്കിലും അവർക്കിടയിൽ ആളുകളുടെ കണ്ണുകൾ എത്തിയത് ഇവരുടെ നേരെയാണ്. തിരുവനന്തപുരം സ്വദേശിയായ വിപിൻ, എറണാകുളം പറവൂർ സ്വദേശിയായ ബാബു എന്നിവരാണ് താരങ്ങളായത്.
ഒരു വർഷം മുമ്പ് മാത്രം സെക്യൂരിറ്റി ജോലിയിലെത്തിയ വിപിൻ നിരവധി സിനിമകളിൽ അഭിനയിച്ച നടനാണ്. ആകാരംകൊണ്ട് പൊലീസ് ലുക്കുള്ളതിനാൽതന്നെ വിപിൻ അഭിനയിച്ചതൊക്കെയും പൊലീസുകാരനായിട്ടാണ്. നടൻ മാത്രമല്ല, നല്ലരു ഗായകൻകൂടിയാണ് വിപിൻ.
പറവൂരുകാരൻ ബാബുവും നല്ലൊരു നടനായി കഴിവ് തെളിയിച്ചയാളാണ്. തെരുവുനാടകങ്ങളാണ് പ്രധാനമായും ബാബുവിന്റെ തട്ടകം. ഇടതു വിദ്യാർഥിപ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ബാബു പിന്നീട് ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് ഇദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.