അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ; ദുരിതം സഹിച്ച് നാട്ടുകാർ
text_fieldsമാലിന്യവുമായെത്തിയ വാഹനം നീലേശ്വരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ
മുക്കം: അറവുമാലിന്യവുമായി പോവുകയായിരുന്ന പിക്അപ് വാൻ റോഡരികിൽ ഉപേക്ഷിച്ചതോടെ ദുരിതത്തിലായി നാട്ടുകാർ. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ നീലേശ്വരം അങ്ങാടിക്ക് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടത്.
കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആളുകൾ എത്തിപ്പെടാത്ത അവസ്ഥയാണ്. തീർത്തും അശാസ്ത്രീയ രീതിയിലാണ് ദിവസങ്ങൾ പഴക്കമുള്ള മാലിന്യം വാഹനത്തിൽ കൊണ്ടുപോകുന്നത്. വാഹനം നിർത്തിയിട്ട സ്ഥലത്ത് രക്തവും മാലിന്യവുമുൾപ്പെടെ തളംകെട്ടി നിൽക്കുകയാണ്. പുലർച്ച കുടുങ്ങിയ വാഹനത്തിന്റെ വിവരം പൊലീസിലും ആരോഗ്യ വകുപ്പിലും അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഈ വാഹനം കാരശ്ശേരി കറുത്ത പറമ്പിലും കുടുങ്ങിക്കിടന്നിരുന്നു. എന്നാൽ, പൊലീസും പഞ്ചായത്ത് സെക്രട്ടറിയും ഉൾപ്പെടെ ഇടപെട്ട് കാര്യമായി നടപടിയൊന്നും സ്വീകരിക്കാതെ പറഞ്ഞുവിടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. അതേസമയം, കറുത്ത പറമ്പിൽനിന്ന് നീലേശ്വരം വരെയുള്ള ഏഴു കിലോമീറ്റർ ദൂരത്തിൽ വണ്ടിയിൽനിന്ന് മാലിന്യമൊലിച്ച് യാത്ര ദുസ്സഹമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.