Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഅം​ഗ​ൻ​വാ​ടി...

അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്നു

text_fields
bookmark_border
അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്നു
cancel
camera_alt

വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ള്ള സ്കൂ​ട്ട​റി​ൽ എ​ത്തി​യ പ്ര​തി​യു​ടെ സി.​സി.​ടി.​വി ചി​ത്രം

നാ​ദാ​പു​രം: ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. തൂ​ണേ​രി മു​ട​വ​ന്തേ​രി പ​നാ​ട​ത്താ​ഴ റോ​ഡി​ൽ പ​ച്ചി​ല​ശ്ശേ​രി ഓ​വു​പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച് മു​ട​വ​ന്തേ​രി അം​ഗ​ൻ​വാ​ടി ഹെ​ൽ​പ്പ​ർ മൂ​ഴി​ക്ക​ൽ ഉ​ഷ​യു​ടെ മൂ​ന്ന​ര പ​വ​ന്റെ സ്വ​ർ​ണ മാ​ല​യാ​ണ് സ്കൂ​ട്ട​റി​ൽ എ​ത്തി​യ​യാ​ൾ ക​വ​ർ​ന്ന​ത്.

കു​ഞ്ഞി​പ്പു​ര മു​ക്കി​ലെ ബ​സ് സ്റ്റോ​പ്പി​ൽ ബ​സി​റ​ങ്ങി അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. മാ​ല പൊ​ട്ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ഷ​യെ ഇ​യാ​ൾ ത​ള്ളി​യി​ട്ടു. പ​രി​ക്കേ​റ്റ ഉ​ഷ​യെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ന​മ്പ​റു​ള്ള സ്കൂ​ട്ട​റി​ലാ​ണ് പ്ര​തി എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നാ​ദാ​പു​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policegold chain stolenAnganwadi worker
News Summary - Anganwadi worker's Chain stolen
Next Story