തിരുവമ്പാടി മണ്ഡലത്തിന് പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ്
text_fieldsമുക്കം: വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവിസ് അനുവദിച്ചു.
നിരവധി യാത്രക്കാർക്ക് ഉപകാരമാവുന്ന തരത്തിൽ കൊടിയത്തൂർ, ചെറുവാടി മാവൂർ വഴി കോഴിക്കോട്ടേക്കും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാശ്വാസമായി മണാശ്ശേരി എം.എ.എം.ഒ കോളജ് വഴിയുമാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചത്. സർവിസുകൾ കോഴിക്കോട് റയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചായതിനാൽ അതിരാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പോവുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് സി.കെ. കാസിം എം.എൽ.എ അറിയിച്ചു.
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ ഗുണം ഈ മേഖലയിലുള്ളവർക്കും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് പുതിയ സർവിസുകൾ ആരംഭിച്ചത്. നേരത്തെ ചെറുവാടി-കൊടിയത്തൂർ- മുക്കം കോഴിക്കോട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയിരുന്നു. അടുത്തകാലത്തായി ഈ സർവിസുകൾ പൂർണമായും ഒഴിവാക്കിയ നിലയിലാണ്. ഇത് കോളജ് വിദ്യാർഥികൾ, കച്ചവടക്കാർ, സാധാരണക്കാർ തുടങ്ങി നിരവധി യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.പുതിയ സർവിസ് ഇന്ന് മുതൽ ആരംഭിക്കുമെന്ന് സി.കെ. കാസിം എം.എൽ.എ അറിയിച്ചു.
പുലർച്ചെ 4.20ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവിസ്
4.30 -കൂടരഞ്ഞി, കാരമൂല, 4.40 -മുക്കം ,4.5 0-ചെറുവാടി, 5.00 - മാവൂർ, 5.20 -മെഡിക്കൽ കോളേജ് വഴി, 6.00 -റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
6.05ന് റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച് 6.15 -പാളയം, 7.00 -മാവൂർ, 7.10 -ചെറുവാടി, 7.20 -മുക്കം, കാരമുല,7.30 -കൂടരഞ്ഞി വഴി 7.45ന് തിരുവമ്പാടിയിൽ എത്തും.
തുടർന്ന് രാവിലെ 8.40ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവിസ് 8.50 -കൂടരഞ്ഞി, കാരമൂല, 9.00 -മുക്കം, 9.20 -മണാശ്ശേരി എം.എ.എം.ഒ കോളജ്, 9.35 -പുൽപറമ്പ് വഴി പാഴൂർ, കൂളിമാട്, മാവൂർ, മെഡിക്കൽ കോളജ് വഴി10.15ന് കോഴിക്കോട് എത്തിച്ചേരും.
തുടർന്ന് 10.45 കോഴിക്കോട് നിന്നാരംഭിച്ച് പാളയം, മാവൂർ കുളിമാട് വഴി 11.55ന് ചെറുവാടിയിലും കൊടിയത്തൂർ കാരശ്ശേരി വഴി 12.20 ന് മുക്കത്തും എത്തിച്ചേരും.
12.45 ന് വീണ്ടും മുക്കത്ത് നിന്നാരംഭിച്ച് കാരശ്ശേരി, കൊടിയത്തൂർ വഴി 12.55ന് ചെറുവാടി, മാവൂർ, മെഡിക്കൽ കോളജ് വഴി 2.20 കോഴിക്കോട് എത്തിച്ചേരും.
വൈകീട്ട് 5.10ന് കോഴിക്കോട് നിന്നാരംഭിച്ചു പാളയം,മാവൂർ, 6.20 -ചെറുവാടി, കൊടിയത്തൂർ, കാരശ്ശേരി, 6.30 -മുക്കം, 6.40 -കാരമൂല, 6.45 -കൂടരഞ്ഞി വഴി 6.50ന് തിരുവമ്പാടിയിൽ സർവിസ് അവസാനിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

