ലഹരിക്കെതിരെ നാടൊരുമിക്കുന്നു; അമ്പലക്കണ്ടിയിൽ ബഹുജന കൂട്ടായ്മ
text_fieldsഅമ്പലക്കണ്ടി എട്ടാം വാർഡ് വികസന സമിതി സംഘടിപ്പിച്ച ലഹരിക്കെതിരെ ബഹുജന കൂട്ടായ്മ കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷ് ഉൽഘാടനം ചെയ്യുന്നു
ഓമശ്ശേരി: സാമൂഹ്യ ദുരന്തമായി മാറിയ ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ അമ്പലക്കണ്ടി എട്ടാം വാർഡ് വികസന സമിതി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ അരുതായ്മക്കെതിരെ നാട്ടൈക്യം വിളിച്ചോതുന്ന സംഗമമായി മാറി. കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ബഹുജനങ്ങൾ അണിനിരന്ന വിപുലമായ സംഗമം ലഹരിക്കെതിരെയുള്ള നാടിന്‍റെ താക്കീതായി.
അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ നടന്ന കൂട്ടായ്മയിൽ വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷ് ഉൽഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. എക്സൈസ് ഓഫീസർ കെ. അതുൽ, കോഴിക്കോട് സിജി ട്രെയിനർ പി.എ. ഹുസൈൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. പി. സുൽഫീക്കർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി. ഷഹന, പഞ്ചായത്തംഗങ്ങളായ കെ. ആനന്ദകൃഷ്ണൻ, അശോകൻ പുനത്തിൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ.എം. കോമളവല്ലി, മുൻ മെമ്പർ കെ.ടി. മുഹമ്മദ്, വിവിധ സംഘടനാ പ്രതിനിധികളായ പി. അബ്ദുൽ മജീദ് മാസ്റ്റർ, ആർ.എം. അനീസ്, സ്വിദ്ദീഖ് കീപ്പോര്, ടി. ശ്രീനിവാസൻ, കെ.പി. ഹംസ, കെ. മുഹമ്മദ് ബാഖവി, പി.വി. മൂസ മുസ്‌ലിയാർ, യു.പി.സി. അബൂബക്കർ കുട്ടി ഫൈസി, കെ. ഹുസൈൻ ബാഖവി, കെ.സി. ബഷീർ, കെ.പി. അബ്ദുൽ അസീസ് സ്വലാഹി, ഡോ. കെ. മുഹമ്മദ് അഷ്‌റഫ് വാഫി, റസാഖ് മാസ്റ്റർ തടത്തിമ്മൽ, സുബൈർ പി. ഖാദർ, ശരീഫ് വെണ്ണക്കോട്, വി.സി. അബൂബക്കർ ഹാജി, ഇ.കെ. മുഹമ്മദലി, ടി.പി. അബ്ദുൽ ലത്വീഫ് സുല്ലമി, ഇബ്രാഹീം കുട്ടി മാസ്റ്റർ പുത്തൂർ, പി.പി. നൗഫൽ, അംഗൻവാടി വർക്കർ ഷൈജ ടീച്ചർ, ആശ വർക്കർ കെ.പി. ആയിഷ, കെ.ടി. ഇബ്രാഹീം ഹാജി, കെ.ടി.എ. ഖാദർ, വി.സി. ഇബ്രാഹീം, ശംസുദ്ദീൻ നെച്ചൂളി, സി.വി. ഹുസൈൻ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതിയംഗം പ്രകാശൻ കാവിലംപാറ നന്ദി രേഖപ്പെടുത്തി.
വാർഡ് മെമ്പർ യൂനുസ് അമ്പലക്കണ്ടി (ചെയർ.), അബു മൗലവി അമ്പലക്കണ്ടി (വർ. ചെയർ), ആർ.എം. അനീസ്(ജന. കൺ), പി. സുൽഫീക്കർ മാസ്റ്റർ (വർ. കൺ.), ശരീഫ് പിലാക്കിൽ (ട്രഷറർ), ടി. ശ്രീനിവാസൻ, സാവിത്രി പുത്തലത്ത് (കോ-ഓർഡിനേറ്റർമാർ) എന്നിവർ ഭാരവാഹികളായി നാട്ടിലെ മത-സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 50 അംഗ ജാഗ്രതാ സമിതിക്ക് ചടങ്ങിൽ വെച്ച് രൂപം നൽകി. 50 വീടുകളുൾപ്പെടുന്ന വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ കർമ്മ പദ്ധതിക്കും ബഹുജന കൂട്ടായ്മ രൂപം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.