Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPalerichevron_rightബ​സ് കാ​ത്തി​രി​പ്പു...

ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ച്ചി​ല്ല; പ​ന്തി​രി​ക്ക​ര​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം

text_fields
bookmark_border
ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ച്ചി​ല്ല; പ​ന്തി​രി​ക്ക​ര​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം
cancel
camera_alt

പ​ന്തി​രി​ക്ക​ര ടൗ​ണി​ൽ ബ​സി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ. ബ​സ്

നി​ർ​ത്തു​ന്ന സ്ഥ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തതും കാണാം

പാ​ലേ​രി: ക​ടി​യ​ങ്ങാ​ട്-​പെ​രു​വ​ണ്ണാ​മൂ​ഴി-​പൂ​ഴി​ത്തോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ന്തി​രി​ക്ക​ര ടൗ​ണി​ൽ​നി​ന്ന് പൊ​ളി​ച്ചു മാ​റ്റി​യ ര​ണ്ട് ബ​സ് കാ​ത്തി​രിപ്പ് കേ​ന്ദ്ര​ങ്ങ​ൾ പു​ന​ർ നി​ർ​മി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് കാ​ത്തി​രിപ്പ് കേ​ന്ദ്ര​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി​യ​ത്. റോ​ഡു​പ​ണി മു​ഴു​വ​ൻ ക​ഴി​ഞ്ഞി​ട്ടും കേ​ന്ദ്ര​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നീ​ക്കം ചെ​യ്ത സ്ഥ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. അ​തു​കൊ​ണ്ട് ബ​സി​ൽ ക​യ​റാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ‍യു​മു​ണ്ട്. പൊ​രി​വെ​യി​ലും മ​ഴ​യും​കൊ​ണ്ടാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി, മു​തു​കാ​ട്, ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട് ഭാ​ഗ​ത്തേ​ക്കും ക​ടി​യ​ങ്ങാ​ട്, കൂ​ത്താ​ളി, പേ​രാ​മ്പ്ര ഭാ​ഗ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഇ​വി​ടെ നി​ൽ​ക്കാ​റു​ള്ള​ത്. കാ​ത്തി​രു​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ത്ത​ത് വ​യോ​ധി​ക​രേ​യും കു​ട്ടി​ക​ളേ​യു​മാ​ണ് ഏ​റെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം എ​ത്തും​മു​ന്നെ കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പു​ന​ർ നി​ർ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassengersSuffernot rebuiltBus waiting centerKerala News
News Summary - Bus waiting center not rebuilt; passengers suffer at Panthirakara
Next Story