പി.എഫ്. ഹയർ പെൻഷൻ അപാകതകൾ പരിഹരിക്കണം - കെ.എൻ.ഇ.എഫ്
text_fieldsകെ.എൻ.ഇ.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. അബ്ദുൽ ഹമീദും (മാധ്യമം), സെക്രട്ടറി സി. രതീഷ് കുമാറും (മാതൃഭൂമി)
കോഴിക്കോട്: ഹയർ ഓപ്ഷൻ നൽകിയ ജീവനക്കാർക്ക് അപാകതകൾ പരിഹരിച്ച് ഉയർന്ന പെൻഷൻ നൽകുന്നതിന് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഈ കാര്യത്തിൽ കേരളാ ഹൈക്കോടതി വിധി മാനദണ്ഡമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഒ.സി. സചീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ മാത്യു മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, എൻ.ജെ.പി.യു. ജില്ലാ സെക്രട്ടറി പി. സുധാകരൻ, സി. രതീഷ്‌കുമാർ, എം.പി. മനീഷ്, എം. ധർമ്മരാജൻ, പ്രേം മുരളി, കെ. സനിൽകുമാർ, ടി.എം. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
കെ.എൻ.ഇ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു
ഭാരവാഹികൾ : ടി.എം. അബ്ദുൽ ഹമീദ് - മാധ്യമം (പ്രസിഡന്റ്), കെ. സനിൽകുമാർ -മാതൃഭൂമി, അൻവർ സുപ്രഭാതം, അബ്ദുൾ ഖാദർ- ചന്ദ്രിക (വൈസ് പ്രസിഡന്റുമാർ), സി. രതീഷ് കുമാർ- മാതൃഭൂമി (സെക്രട്ടറി), സുരേഷ് കുമാർ യു. -സിറാജ്, ജയശങ്കർ -ജന്മഭൂമി, സത്യൻ -ജനയുഗം (ജോ. സെക്രട്ടറിമാർ), വി.എ. മജീദ് - തേജസ് (ട്രഷറർ).
എക്സിക്യൂട്ടീവ് കമ്മിറ്റി: ഒ. സന്തോഷ് കുമാർ, എം. ധർമ്മരാജൻ, കെ. അജയ്, ടി.പി. ഹേമന്ത് കുമാർ, പി. രാമൻ, കെ.പി. റബിനേഷ്, എ.കെ. ബിജു (മാതൃഭൂമി), നംസാർ, സജീവ് ഗോപാൽ, സാജിദ് റഹ്മാൻ, വാഹിദ് സി (മാധ്യമം), ഒ.സി. സചീന്ദ്രൻ, ജ്യോതിഷ് കുമാർ (എം.എൻ.ജെ.യു), സെയ്ദ് അബ്ദുറഹിമാൻ തങ്ങൾ (ചന്ദ്രിക),
പ്രിൻസി ജോസ് (ദീപിക), അബ്ദുൾ സലാം (സുപ്രഭാതം), അനിൽകുമാർ (കൗമുദി), പ്രിൻസ് ജോസ് (ദീപിക), സുമേഷ് (ജന്മഭൂമി), മധു കെ.കെ. (സിറാജ്), പ്രേംമുരളി, ഹംസ വി.പി. (തേജസ്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.