പ്രേംചന്ദ് ജയന്തി ആഘോഷം
text_fieldsകോഴിക്കോട് ഗവ. കോളജ് ഹിന്ദി വിഭാഗം പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാലോറ എച്ച്. എസ്.എസ് ടീമിന് പ്രിൻസിപ്പൽ ഡോ. പ്രിയ ഉപഹാരം നൽകുന്നു
കോഴിക്കോട്: കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഹിന്ദി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘാഷിച്ചു. പരിപാടിയുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി അഖില കേരള പ്രേംചന്ദ് പ്രശ്നോത്തരി 'മാനസരോവർ' മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പ്രിയ ഉദ്ഘാടനം ചെയ്തു. ഹിന്ദി പഠന വിഭാഗം മുൻ മേധാവി ഡോ. ഇ. മിനി മുഖ്യാഥിതിയായി.
ഹിന്ദി വകുപ്പ് മേധാവി ഡോ. കെ. ഭാർഗവൻ അധ്യക്ഷത വഹിച്ചു. ഡോ. എ.പി. സലീജ, ഡോ. രശ്മി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ.ഇ. ശറഫുന്നിസ നന്ദി പറഞ്ഞു . പ്രശ്നോത്തരി മത്സരത്തിൽ പാലോറ എച്ച്. എസ്. എസ്, തളി സാമൂതിരി എച്ച്. എസ്.എസ്, ഗവ. ഗണപത് ഗേൾസ് എച്ച്.എസ്.എസ് ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.