എസ്.ഐ.ആർ ഹെൽപ് ഡെസ്കുകളിൽ സജീവമായി എൻ.എസ്.എസ് വിദ്യാർഥികൾ
text_fieldsഎസ്.ഐ.ആർ ഹെൽപ് ഡെസ്കിൽ താമരശ്ശേരി ഗവ. എച്ച്.എസ്.എസ് എൻ.എസ്.എസ് വളന്റിയർമാർ
താമരശ്ശേരി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ബി.എൽ.ഒമാരെ സഹായിക്കുന്നതിന് താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു. മൂന്നാംതോട്, കാറ്റാടിക്കുന്ന്, അമ്പായത്തോട്, കോരങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് വിദ്യാർഥികൾ ഫോറങ്ങൾ പൂരിപ്പിക്കുന്നതിനും മറ്റുമായി സജീവമായത്.
നിരവധി പേരുടെ എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഓൺലൈനിൽ അപ് ലോഡ് ചെയ്യാൻ വിദ്യാർഥികളുടെ സഹായം ബി.എൽ.ഒമാർക്ക് ലഭിച്ചത് വലിയ ആശ്വാസമായി. സഫ്നിഷ, ഇഷാൻ ഷാജൽ, ഫിദ മിസ്രിയ, സഞ്ജന, റിതു വർണ, ധാർമിക്, ഫിദ നസ്റിൻ, ദിയ ബിജു, ആകാശ്, അഭിനവ്, അഭിഷേക, ശരണ്യ തുടങ്ങിയ വിദ്യാർഥികളാണ് ഹെൽപ് ഡെസ്കിൽ സഹായവുമായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

