Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനക്സൽ ആക്രമണം ഉൾപ്പെടെ...

നക്സൽ ആക്രമണം ഉൾപ്പെടെ വിവിധ സംഭവങ്ങൾ; ചരിത്രമുറങ്ങുന്ന കുറ്റ്യാടി പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇനി ഓർമ

text_fields
bookmark_border
നക്സൽ ആക്രമണം ഉൾപ്പെടെ വിവിധ സംഭവങ്ങൾ;  ചരിത്രമുറങ്ങുന്ന കുറ്റ്യാടി പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇനി ഓർമ
cancel

കുറ്റ്യാടി: നക്സൽ ആക്രമണം ഉൾപ്പെടെ വിവിധ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍റെ പഴയ കെട്ടിടം പൊളിക്കുന്നു. 1969 ഡിസംബർ 18 നാണ് പതിനഞ്ചോളം പേരടങ്ങിയ നക്സൽ സംഘം കെട്ടിടം ആക്രമിച്ചത്. വാതിൽ മഴുകൊണ്ട് കുത്തിപ്പൊളിക്കുകയും ജനലിലൂടെ അകത്തേക്ക് നാടൻ ബോംബ് എറിയുകയും ചെയ്തു.

ബോംബേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പ്രഭാകരന്റെ കൈ തകരുകയും പാറാവിലുണ്ടായിരുന്ന പൊലീസുകാരൻ വെടിവെച്ചപ്പോൾ പെരുവണ്ണാമൂഴി വേലായുധൻ എന്ന നക്സലൈറ്റ് മരിക്കുകയും ചെയ്തു.

പ്രതികളെല്ലാം പിന്നീട് പല ഭാഗങ്ങളിൽ നിന്നായി പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പാലേരി തോട്ടത്താങ്കണ്ടി സി.എച് കടുങ്ങോൻ (83) മാത്രമാണ് അവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത്. സ്റ്റേഷനിലെ ആയുധങ്ങൾ കവർന്ന് കുടിയാൻമാരെ ഉപദ്രവിക്കുന്ന ജന്മിമാരുടെ വീടാക്രമിച്ച് പണം കവർന്ന് വയനാട്ടിലെ ആദിവാസികൾക്ക് നൽകാനാണ് ആക്രമണം സംഘടിപ്പിച്ചതെന്ന് കുടുങ്ങോൻ പറയുകയുണ്ടായി.

നക്സൽ ആക്രണം നടന്ന ഓടുമേഞ്ഞ കെട്ടിടംപൈതൃക കെട്ടിടംപോലെ ഇക്കാലംവരെ സംരക്ഷിച്ചിരുന്നു. ജീർണാവസ്ഥയിലായതിനാൽ പൊളിച്ചു നീക്കാൻ കരാർ നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kutyadilocalnewsKozhikode
News Summary - നക്സൽ ആക്രമണം ഉൾപ്പെടെ വിവിധ സംഭവങ്ങൾ; ചരിത്രമുറങ്ങുന്ന കുറ്റ്യാടി പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇനി ഓർമ
Next Story