എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsമുഹമ്മദ് ഷാജിൽ, റിൻഷാദ്
കുന്ദമംഗലം: വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാമോളം എം.ഡി.എം.എയുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേരെ പിടികൂടി. പടനിലം ആരാമ്പ്രം സ്വദേശി കീക്കാൽ ഹൗസിൽ കെ. റിൻഷാദ് (24), കുരുവട്ടൂർ പുല്ലാളൂർ സ്വദേശി റോഷ്ന ഹൗസിൽ എ.പി. മുഹമദ് ഷാജിൽ (49) എന്നിവരെയാണ് നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നിർദേശപ്രകാരം ഡാൻസാഫും കുന്ദമംഗലം എസ്.ഐ പി.കെ. ബാലകൃഷ്ണൻ, ചേവായൂർ എസ്.ഐ നിമിൻ കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ആരാമ്പ്രം പുള്ളിക്കോത്തു നിന്നാണ് സ്കൂട്ടറിൽ കൊണ്ടുവന്ന 60 ഗ്രാമോളം എം.ഡി.എം.എയുമായി റിൻഷാദിനെ പിടികൂടുന്നത്. ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതിന് ഇയാൾക്കെതിരെ കുന്ദമംഗലം സ്റ്റേഷനിൽ കേസുണ്ട്. കുന്ദമംഗലം ചക്കാലക്കൽ ഭാഗത്തുനിന്ന് കാറിൽ കൊണ്ടുവന്ന 40 ഗ്രാമോളം എം.ഡി.എം.എയുമായാണ് മുഹമ്മദ് ഷാജിലിനെ പിടികൂടുന്നത്.
റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടം ചെയ്യുന്നത്. ഇവർ ആർക്കൊക്കെയാണ് ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ലഹരി സംഘത്തിലെ കൂട്ടാളികളെന്നും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു.
ഡൻസാഫ് ടീമിലെ എസ്.ഐമാരായ മനോജ് ഇടയേടത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺകുമാർ, എൻ.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, ഇ.വി. അതുൽ, പി.കെ. ദിനീഷ്, ടി.കെ. തൗഫീഖ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, ചേവായൂർ, കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐമാരായ ജിബിഷ, ആഷിസ്, എസ്.സി.പി.ഒ അജയൻ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.