ഉള്ള്യേരിയിൽ വീണ്ടും തെരുവുനായുടെ പരാക്രമം; മൂന്നു പേർക്ക് കടിയേറ്റു
text_fieldsഉളേള്യരി: മാമ്പൊയിലിലും കൂനഞ്ചേരിയിലും തെരുവുനായുടെ ആക്രമണം. ഇതേത്തുടർന്ന് മൂന്നുപേർ ആശുപത്രികളിൽ ചികിത്സ തേടി.
നായുടെ കടിയേറ്റതിനെ തുടർന്ന് മാമ്പൊയിൽ സ്വദേശി തുടിയാടിമ്മൽ മാധവനെ (55) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മാമ്പൊയിൽ സ്വദേശി മുരളീധരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂനഞ്ചേരി അറബിക് കോളജ് വിദ്യാർഥി മലപ്പുറം സ്വദേശിയായ ഷാമിലിനെയും നായ് അക്രമിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
രാവിലെ പാൽ സൊസൈറ്റിയിൽനിന്ന് തിരിച്ചു വരുകയായിരുന്ന പര്യേയ്ക്കുട്ടിയെ നായ് ആക്രമിച്ചെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു.
ഉള്ള്യേരി അങ്ങാടിയിൽ മൂന്ന് ആഴ്ച മുമ്പ് നാല് പേർക്ക് നായുടെ കടിയേറ്റിരുന്നു. ഒരാഴ്ച മുമ്പ് നളന്ദ ആശുപത്രിക്ക് സമീപത്തെ സ്ത്രീയെയും നായ അക്രമിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

